വാനിലുയരെ; 2019 മീറ്റര്‍ നീളത്തില്‍ ഗിന്നസിലിടം പിടിക്കാനൊരുങ്ങി കുവൈത്ത് പതാക

കുവൈത്ത് സിറ്റി:(www.kvartha.com 10/02/2019) 2019 മീറ്റര്‍ നീളത്തില്‍ ഗിന്നസിലിടം പിടിക്കാനൊരുങ്ങുകയാണ് കുവൈത്ത് പതാക. രാജ്യത്തിന്റെ 58ാം സ്വാതന്ത്ര്യദിനവും വിമോചനത്തിന്റെ 28ാം വാര്‍ഷികവും അമീര്‍ അധികാരമേറ്റതിന്റെ 13ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയിലാണ് രാജ്യം മറ്റൊരു നേട്ടം കരസ്ഥമാക്കുന്നതെന്നത് ഇരട്ടിമധുരം നല്‍കും.

News, Kuwait, Gulf, Students, Gulf, Teachers, Flag, Kuwait vies for longest flag world record


ഞായറാഴ്ചയാണ് ലോകത്തിലെ ഏറ്റവും നീളംകൂടിയ ദേശീയ പതാക പാറിച്ച് കുവൈത്ത് ഗിന്നസ് ബുക്കില്‍ ഇടംപിടിക്കുന്നത്. മുബാറക് അല്‍ കബീര്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം 4000 പേരുടെ പങ്കാളിത്തത്തോടെയാണ് ലോകത്തിലെ ഏറ്റവും നീളംകൂടിയ പതാക നിര്‍മിച്ചത്. 2019 മീറ്റര്‍ നീളത്തില്‍ പണിത പതാക ഞായറാഴ്ച വാനിലുയരും.

വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമിയുടെ കാര്‍മികത്വത്തിലും സാന്നിധ്യത്തിലും സബ്ഹാനില്‍ ആഘോഷ പരിപാടികള്‍ നടക്കാറുള്ള മൈതാനിയിലാണ് പാതക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുക. പ്രതിരോധ മന്ത്രി ശൈഖ് നാസല്‍ അല്‍ സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് അല്‍സബാഹ് എന്നിവരും ഗിന്നസ് ബുക്ക് വിധികര്‍ത്താക്കളും ചടങ്ങില്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kuwait, Gulf, Students, Gulf, Teachers, Flag, Kuwait vies for longest flag world record 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?