'ഒരു വീട്ടില്‍ ഒരു കുഴി ചേന' ക്യാമ്പയിന്റെ ഭാഗമായി ചേന ഫെസ്റ്റ് 2019 സംഘടിപ്പിച്ചു

കല്‍പ്പറ്റ: (www.kvartha.com 04.02.2019) മാര്‍ത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷി നഷ്ടം സംഭവിച്ച ആദിവാസി കര്‍ഷകരെ സഹായിക്കുകയും തിരഞ്ഞെടുത്ത ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക ധനസഹായവും നല്‍കുന്നു.

ഇതിന്റെ ഭാഗമായി വയനാട്ടിലെ പ്രധാന കാര്‍ഷിക വിളയായ ചേന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ചേനയുടെ മൂല്യ വര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ കൃഷിക്ഷേമ വകുപ്പിന്റെയും ആത്മയുടെയും സഹകരണത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Chena Fest 2019 organized, News, Kerala, Farmers, Wayanad, Celebration, Festival, Inauguration, Vegetable

കോ ഓപ്പറേറ്റീവ് കോളജില്‍ വച്ച് കാര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി.തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കാര്‍ഷിക വികസന സെമിനാറിന്റെ ഉദ്ഘാടനം വയനാട് ജില്ലാ ട്രൈബല്‍ പ്രൊജക്റ്റ് ഓഫീസര്‍ വാണിദാസ് പി. നിര്‍വഹിച്ചു. ജില്ലാ പ്രിസിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍ മുഖ്യ സന്ദേശം നല്‍കി.

ചേന കൃഷി വ്യാപന പരിപാടിയുടെ ഭാഗമായി 'ഒരു വീട്ടില്‍ ഒരു കുഴി ചേന' ക്യാമ്പയിന്‍ പ്രോഗ്രാം കാര്‍ഡ് ട്രഷറര്‍ ജോസി കുര്യന്‍ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും ചേനവിത്തും വളവും നല്‍കി. ബ്ലോക്ക് മെമ്പര്‍ വി.എം തങ്കച്ചന്‍, ഫെഡറേഷന്‍ അംഗങ്ങളായ കെ. എസ് മല്ലന്‍, കാവാലന്‍ കാവടം എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

'ചേന കൃഷിയിലൂടെ ആരോഗ്യവും സമ്പാദ്യവും എന്ന വിഷയത്തില്‍ കൃഷി അസിസ്റ്റന്റ് റെജി വി. ജെ ക്ലാസിന് നേതൃത്വം നല്‍കി. ഉച്ചയ്ക്ക് ശേഷം ചേനയുടെ മൂല്യവര്‍ധിത ഉല്‍പ്പന്ന പരിശീലനത്തില്‍ ജെസ്സി ജെയ്‌മോന്‍ ക്ലാസ് നയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chena Fest 2019 organized, News, Kerala, Farmers, Wayanad, Celebration, Festival, Inauguration, Vegetable.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?