കാസര്‍കോട് ജില്ലയില്‍ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന; 2018 ല്‍ പൊലിഞ്ഞത് 129 ജീവനുകള്‍

കാസര്‍കോട്: (www.kasargodvartha.com 17.02.2019) കാസര്‍കോട് ജില്ലയില്‍ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍. 2018 ല്‍ 129 ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. 1014 അപകടങ്ങളുണ്ടായി. 1343 പേര്‍ക്ക് പരിക്കേറ്റു. അതേസമയം 2017 ല്‍ 108 പേരാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. 936 അപകടങ്ങളാണ് ഉണ്ടായത്. 1056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ട്രാഫിക് ബോധവത്കരണം തകൃതിയായി നടക്കുമ്പോഴും വാഹനാപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. റോഡുകള്‍ മികച്ചതാകുമ്പോള്‍ വാഹനങ്ങള്‍ ചീറിപ്പായുന്നത് ഏറെയും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ ഹെല്‍മറ്റ് ധരിക്കാതെയും സീറ്റ് ബെല്‍റ്റിടാതെയും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുള്ള യാത്രയും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District, Accidental-Death, Accidental-Death increased in Kasaragod
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?