ബിജെപി 2014ല്‍ അധികാരത്തിലെത്തിയത് തന്നെ ഉപയോഗിച്ച്; 5 വര്‍ഷത്തെ ഭരണം കണ്ട് മടുത്തു; വിശ്വാസം നഷ്ടപ്പെട്ടുവെന്നും അണ്ണാ ഹസാരെ
അഹ് മദ് നഗര്‍: (www.kvartha.com 04.02.2019) ബിജെപി 2014ല്‍ അധികാരത്തിലെത്തിയത് തന്നെ ഉപയോഗിച്ചാണെന്നും അഞ്ച് വര്‍ഷത്തെ ഭരണം കണ്ട് മടുത്തുവെന്നും നിരാഹാരം അനുഷ്ടിക്കുന്ന അണ്ണാ ഹസാരെ. അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസസമരം നടത്തുകയാണ് അണ്ണ ഹസാരെ. സമരത്തിന്റെ ആറാം ദിനമാണ് ബിജെപിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത്.
ലോക്പാലിന് വേണ്ടിയുള്ള തന്റെ സമരങ്ങളാണ് ബിജെപിയെയും ആം ആദ്മി പാര്‍ട്ടിയേയും അധികാരത്തിലെത്തിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍, ഇപ്പോള്‍ അവരോടുള്ള എല്ലാ ബഹുമാനവും തനിക്ക് നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുകയാണ്. രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ് നയിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ബിജെപി നയിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരും നുണകള്‍ മാത്രമാണ് പറയുന്നത്. ഇത് ഇങ്ങനെ എത്ര നാള്‍ തുടരാനാകും. സമരം തുടങ്ങിയ ശേഷം കേന്ദ്ര - സംസ്ഥാന മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ നല്‍കിയ എല്ലാ ഉറപ്പുകളിലുമുള്ള എല്ലാ വിശ്വാസങ്ങളും നഷ്ടപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തന്റെ സമരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഹസാരെ പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം നരേന്ദ്ര മോദിക്കായിരിക്കുമെന്ന് അദ്ദേഹം സമരത്തിനിടെ വ്യക്തമാക്കിയിരുന്നു. തനിക്ക് രാജ്യം നല്‍കിയ പദ്മഭൂഷണ്‍ പുരസ്‌ക്കാരം തിരികെ നല്‍കുമെന്നും അണ്ണ ഹസാരെ നേരത്തെ പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Anna Hazare, National, News, Anna Hazare, BJP, Election, "Yes, BJP Used Me In 2014," Says Anna Hazare, On Day 6 Of Hunger Strike

Powered by Info News For You

Comments
Post a Comment