മിറാഷ് 2000 വിമാനം തകര്‍ന്നു വീണ് രണ്ട് വ്യോമസേനാ പൈലറ്റുമാര്‍ മരിച്ചു
ബംഗളൂരു: (www.kvartha.com 01.02.2019) ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) മിറാഷ് 2000 വിമാനം തകര്‍ന്നു വീണ് രണ്ട് വ്യോമസേനാ പൈലറ്റുമാര്‍ മരിച്ചു. സ്‌ക്വാഡ്രന്‍ ലീഡര്‍മാരായ നേഗി, അബ്രോള്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു അപകടം. ബംഗളൂരുവിലെ എച്ച് എ എല്‍ വിമാനത്താവളത്തില്‍ പരിശീലനപ്പറക്കലിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.
അപകടഘട്ടത്തില്‍ രക്ഷപ്പെടാനുള്ള ഇജക്റ്റ് സംവിധാനം ഉപയോഗിച്ചു പൈലറ്റുമാര്‍ പുറത്തെത്തിയെങ്കിലും വിമാനത്തിന്റെ തീപിടിച്ച അവശിഷ്ടങ്ങളിലേക്കാണ് ഒരു പൈലറ്റ് വീണത്. സംഭവസ്ഥത്തുതന്നെ അദ്ദേഹം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാല്‍ അപകട കാരണം വ്യക്തമല്ല.
രണ്ടു പേര്‍ക്കിരിക്കാവുന്ന വിമാനം നവീകരിച്ച ശേഷമുള്ള പരീക്ഷണത്തിലായിരുന്നു. നിലവില്‍ പരിശീലനത്തിനു മാത്രമാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്. നാലാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനമായ മിറാജ് 2000 ന്റെ നിര്‍മാതാക്കള്‍ ഫ്രഞ്ച് കമ്പനിയായ ഡാസോയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Two IAF pilots dead as Mirage 2000 aircraft crashes at HAL airport in Bengaluru, Bangalore, News, Flight collision, Dead, Dead Body, Injured, hospital, Treatment, Obituary, National.
അപകടഘട്ടത്തില്‍ രക്ഷപ്പെടാനുള്ള ഇജക്റ്റ് സംവിധാനം ഉപയോഗിച്ചു പൈലറ്റുമാര്‍ പുറത്തെത്തിയെങ്കിലും വിമാനത്തിന്റെ തീപിടിച്ച അവശിഷ്ടങ്ങളിലേക്കാണ് ഒരു പൈലറ്റ് വീണത്. സംഭവസ്ഥത്തുതന്നെ അദ്ദേഹം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ പൈലറ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എന്നാല്‍ അപകട കാരണം വ്യക്തമല്ല.
രണ്ടു പേര്‍ക്കിരിക്കാവുന്ന വിമാനം നവീകരിച്ച ശേഷമുള്ള പരീക്ഷണത്തിലായിരുന്നു. നിലവില്‍ പരിശീലനത്തിനു മാത്രമാണ് ഈ വിമാനം ഉപയോഗിച്ചിരുന്നത്. നാലാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനമായ മിറാജ് 2000 ന്റെ നിര്‍മാതാക്കള്‍ ഫ്രഞ്ച് കമ്പനിയായ ഡാസോയാണ്.
Keywords: Two IAF pilots dead as Mirage 2000 aircraft crashes at HAL airport in Bengaluru, Bangalore, News, Flight collision, Dead, Dead Body, Injured, hospital, Treatment, Obituary, National.
Powered by Info News For You

Comments
Post a Comment