ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സഹപാഠിയെ മരുന്ന് കുത്തിവച്ച് മയക്കി കൊന്ന് രക്തം കുടിച്ച് കടന്നുകളഞ്ഞു; 20 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാജഡോക്ടര്‍ പിടിയില്‍
മോസ്‌കോ: (www.kvartha.com 02.02.2019) ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സഹപാഠിയെ മരുന്ന് കുത്തിവച്ച് മയക്കി കൊന്ന് രക്തം കുടിച്ച് കടന്നുകളഞ്ഞ വ്യാജഡോക്ടര്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ ഡോക്ടറായി ജോലിയെടുത്തിരുന്ന റഷ്യക്കാരന്‍ ബോറിസ് കൊണ്‍ട്രാഷിന്‍ (36) ആണ് വെള്ളിയാഴ്ച പിടിയിലായത്. ചെല്ല്യാബിന്‍സ്‌കിലെ ഉറാല്‍സ് നഗരത്തില്‍ വര്‍ഷങ്ങളായി മനഃശാസ്ത്രജ്ഞനായി ബോറിസ് ജോലി ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വ്യാജരേഖകള്‍ കാണിച്ചാണു ജോലി നേടിയതെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. 1998ല്‍ സഹപാഠിയായ പതിനാറുകാരനെ ബോറിസ് മരുന്ന് കുത്തിവച്ച് മയക്കി കൊല്ലുകയും ശരീരം മുറിച്ചു രക്തം കുടിക്കുകയും ചെയ്തിട്ടുണ്ടെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോറിസ് കൊണ്‍ട്രാഷിനെ രക്തദാഹിയായ മനുഷ്യന്‍ എന്നാണു പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 'ആചാരത്തിന്റെ ഭാഗമായി' നടത്തിയ കൊലയെന്നാണു ബോറിസ് ഇതേപ്പറ്റി പോലീസിനോടു പറഞ്ഞത്. അന്വേഷണത്തിനൊടുവില്‍ 2000 ഓഗസ്റ്റില്‍, നരഹത്യാപ്രേരണയുള്ള മനോനില തെറ്റിയ വ്യക്തിയാണ് ഇയാളെന്നു സ്ഥിരീകരിച്ചു. ചികിത്സയ്‌ക്കൊപ്പം കോടതി 10 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു.
പുറത്തിറങ്ങി കുറച്ചുകാലത്തിനു ചെല്ല്യാബിന്‍സ്‌കില്‍ എത്തിയ ബോറിസ്, ആരോഗ്യവകുപ്പിനു കീഴിലുള്ള സിറ്റി ഹോസ്പിറ്റല്‍ നമ്പര്‍ 11-ല്‍ പ്രഥമശുശ്രൂഷാ ഡോക്ടറായി പ്രവേശിച്ചു. മദ്യത്തിന്റെയും പുകയിലയുടെയും ദോഷങ്ങള്‍ മനസ്സിലാക്കി ആളുകളെ പിന്തിരിപ്പിക്കുക, വ്യായാമത്തെപ്പറ്റി ബോധവല്‍ക്കരിക്കുക തുടങ്ങിയവയായിരുന്നു ജോലി. അതേസമയം അവശ്യം സൂക്ഷിച്ചിരിക്കേണ്ട തൊഴില്‍പരിചയ രേഖകള്‍ നഷ്ടപ്പെട്ടെന്നാണു ഇയാള്‍ വിശ്വസിപ്പിച്ചിരുന്നതെന്നു ആരോഗ്യവകുപ്പ് മേധാവി നതല്യ ഗോര്‍ലോവ മാധ്യമങ്ങളോടു പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇയാളുടെ തട്ടിപ്പ് പിടിക്കപ്പെട്ടത്. ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ബോറിസിന്റെ ചിത്രം, നേരത്തേ ചികിത്സിച്ചിരുന്ന മനഃശാസ്ത്രജ്ഞന്റെ ശ്രദ്ധയില്‍പെട്ടതോടെയാണു കള്ളി വെളിച്ചത്തായത്. തുടര്‍ന്നാണ് ഇയാളുടെ ചരിത്രം ആശുപത്രി അധികൃതര്‍ വിശദമായി പരിശോധിച്ചത്.
ബോറിസിന്റെ സഹോദരി ഡോക്ടറാണ്. സഹോദരിക്കും അമ്മയ്ക്കുമൊന്നും ബോറിസ് ഡോക്ടറായ കാര്യം അറിയില്ലായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ മകനുള്ളൂവെന്ന് അമ്മ വെളിപ്പെടുത്തി. രേഖകള്‍ വ്യാജമായുണ്ടാക്കിയാണു ജോലിയില്‍ പ്രവേശിച്ചതെന്നും കണ്ടെത്തി. പൊതുസമൂഹത്തിന് ഭീഷണിയല്ലെങ്കിലും ബോറിസ് ഇപ്പോഴും നിരീക്ഷണത്തിലാണെന്നു നതല്യ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Russia 'Vampire Killer' Who Drank Classmate’s Blood Faked Papers to Work as Doctor,Mosco, News, Police, Russia, Media, Allegation, Media, Report, National.
വ്യാജരേഖകള്‍ കാണിച്ചാണു ജോലി നേടിയതെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. 1998ല്‍ സഹപാഠിയായ പതിനാറുകാരനെ ബോറിസ് മരുന്ന് കുത്തിവച്ച് മയക്കി കൊല്ലുകയും ശരീരം മുറിച്ചു രക്തം കുടിക്കുകയും ചെയ്തിട്ടുണ്ടെന്നു റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോറിസ് കൊണ്‍ട്രാഷിനെ രക്തദാഹിയായ മനുഷ്യന്‍ എന്നാണു പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 'ആചാരത്തിന്റെ ഭാഗമായി' നടത്തിയ കൊലയെന്നാണു ബോറിസ് ഇതേപ്പറ്റി പോലീസിനോടു പറഞ്ഞത്. അന്വേഷണത്തിനൊടുവില്‍ 2000 ഓഗസ്റ്റില്‍, നരഹത്യാപ്രേരണയുള്ള മനോനില തെറ്റിയ വ്യക്തിയാണ് ഇയാളെന്നു സ്ഥിരീകരിച്ചു. ചികിത്സയ്‌ക്കൊപ്പം കോടതി 10 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു.
പുറത്തിറങ്ങി കുറച്ചുകാലത്തിനു ചെല്ല്യാബിന്‍സ്‌കില്‍ എത്തിയ ബോറിസ്, ആരോഗ്യവകുപ്പിനു കീഴിലുള്ള സിറ്റി ഹോസ്പിറ്റല്‍ നമ്പര്‍ 11-ല്‍ പ്രഥമശുശ്രൂഷാ ഡോക്ടറായി പ്രവേശിച്ചു. മദ്യത്തിന്റെയും പുകയിലയുടെയും ദോഷങ്ങള്‍ മനസ്സിലാക്കി ആളുകളെ പിന്തിരിപ്പിക്കുക, വ്യായാമത്തെപ്പറ്റി ബോധവല്‍ക്കരിക്കുക തുടങ്ങിയവയായിരുന്നു ജോലി. അതേസമയം അവശ്യം സൂക്ഷിച്ചിരിക്കേണ്ട തൊഴില്‍പരിചയ രേഖകള്‍ നഷ്ടപ്പെട്ടെന്നാണു ഇയാള്‍ വിശ്വസിപ്പിച്ചിരുന്നതെന്നു ആരോഗ്യവകുപ്പ് മേധാവി നതല്യ ഗോര്‍ലോവ മാധ്യമങ്ങളോടു പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇയാളുടെ തട്ടിപ്പ് പിടിക്കപ്പെട്ടത്. ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ബോറിസിന്റെ ചിത്രം, നേരത്തേ ചികിത്സിച്ചിരുന്ന മനഃശാസ്ത്രജ്ഞന്റെ ശ്രദ്ധയില്‍പെട്ടതോടെയാണു കള്ളി വെളിച്ചത്തായത്. തുടര്‍ന്നാണ് ഇയാളുടെ ചരിത്രം ആശുപത്രി അധികൃതര്‍ വിശദമായി പരിശോധിച്ചത്.
ബോറിസിന്റെ സഹോദരി ഡോക്ടറാണ്. സഹോദരിക്കും അമ്മയ്ക്കുമൊന്നും ബോറിസ് ഡോക്ടറായ കാര്യം അറിയില്ലായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ മകനുള്ളൂവെന്ന് അമ്മ വെളിപ്പെടുത്തി. രേഖകള്‍ വ്യാജമായുണ്ടാക്കിയാണു ജോലിയില്‍ പ്രവേശിച്ചതെന്നും കണ്ടെത്തി. പൊതുസമൂഹത്തിന് ഭീഷണിയല്ലെങ്കിലും ബോറിസ് ഇപ്പോഴും നിരീക്ഷണത്തിലാണെന്നു നതല്യ പറഞ്ഞു.
Keywords: Russia 'Vampire Killer' Who Drank Classmate’s Blood Faked Papers to Work as Doctor,Mosco, News, Police, Russia, Media, Allegation, Media, Report, National.
Powered by Info News For You

Comments
Post a Comment