ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പോക്‌സോ കേസ് പ്രതിക്ക് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
കാസര്‍കോട്: (www.kasargodvartha.com 23.02.2019) ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയായ യുവാവിനെ 20 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ചിറ്റാരിക്കാല്‍ കടുമേനി സ്വദേശി ജോബി എന്ന കുഞ്ഞാവയെ (29)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി പി.എസ്. ശശികുമാര്‍ ശിക്ഷിച്ചത്.
376 (2 ഐ) വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, 376 (2എന്‍) പ്രകാരം 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം വീതം അധികതടവും അനുഭവിക്കാന്‍ കോടതി ഉത്തരവിട്ടു. പിഴത്തുക പെണ്‍കുട്ടിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.

വിക്ടിം കോമ്പന്‍സേഷന്‍ വകുപ്പ് പ്രകാരമുള്ള തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ശുപാര്‍ശ ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
2015 ഓഗസ്റ്റ് മുതല്‍ 2016 ജനുവരി വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയെ ശല്യംചെയ്യുന്നത് പതിവാക്കിയ യുവാവ് ഒടുവില്‍ ചിത്രം പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ചിറ്റാരിക്കാല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 20 year imprisonment for molestation case accused, Kasaragod, News, Kerala, Social-Media, Crime, Molestation, case, court, Police.

Powered by Info News For You

Comments
Post a Comment