മണിക്കൂറുകള്‍ക്കുള്ളില്‍ 2 അപകടം, 2 മരണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.02.2019) കാഞ്ഞങ്ങാട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് അപകടം. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ കല്യാണ്‍ റോഡിന് സമീപം ഓട്ടോറിക്ഷയെ മറികടന്നെത്തിയ ബൈക്ക് ബുള്ളറ്റിന് പിറകിലിടിച്ച് ബുള്ളറ്റോടിച്ച യുവാവ് മരിച്ചു. ചെമ്മട്ടംവയലിലെ സ്വദേശിയും കാഞ്ഞങ്ങാട്ട് ലോട്ടറി വില്‍പനക്കാരനുമായ രാജു- കാര്‍ത്യായനി ദമ്പതികളുടെ മകന്‍ ജിനുരാജ് (23) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിനുരാജിനെ തൊട്ടടുത്ത കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനു തൊട്ടുപിന്നാലെ മാണിക്കോത്ത് അമിത വേഗതയില്‍വന്ന കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. മാണിക്കോത്തെ അനില്‍ കുമാര്‍ (37) ആണ് മരിച്ചത്. അപകടം വരുത്തിയ കാര്‍ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരുടെയും മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


Keywords: 2 died in Accidents, Kanhangad, Kasaragod, Kerala, news, Death, Accident, Accidental-Death, hospital, Injured, Police, custody, Deadbody, Postmortem.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?