ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട 19കാരിയെ പീഡിപ്പിച്ചു; 22കാരനായ വെബ്‌സൈറ്റ് ഡിസൈനര്‍ അറസ്റ്റില്‍, കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി സംശയം

കുട്ടനാട്: (www.kvartha.com 08.02.2019) ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട 19കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ 22കാരനായ വെബ്‌സൈറ്റ് ഡിസൈനര്‍ അറസ്റ്റില്‍. എടത്വ പഞ്ചായത്ത് രണ്ടാം വാര്‍ഡ് തായങ്കരി ചെറുവള്ളിക്കാവ് വീട്ടില്‍ ചന്ദ്രബാബുവിന്റെ മകന്‍ അഖില്‍.സി.ബാബുവിനെയാണ് (22) പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെ പുളിങ്കുന്ന് സി.ഐ കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:

വെബ്‌സൈറ്റ് ഡിസൈനറായ പ്രതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അതു കാട്ടി ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയുമായിരുന്നു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.പി. ടോംസണിന്റെ അപേക്ഷയെ തുടര്‍ന്ന് കോടതി രണ്ട് ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

22-year-old youth arrested for molesting 19-year-old girl, Website, News, Local-News, Molestation, Crime, Criminal Case, Court, Police, Arrested, Mobile Phone, Kerala

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, അഖില്‍ ഉപയോഗിച്ചിരുന്ന ലാപ്പ്‌ടോപ്പ്, ബൈക്ക് എന്നിവ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇയാളുടെ വലയില്‍ ഇതേരീതിയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ വീണിട്ടുണ്ടോയെന്ന പരിശോധനയിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  22-year-old youth arrested for molesting 19-year-old girl, Website, News, Local-News, Molestation, Crime, Criminal Case, Court, Police, Arrested, Mobile Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?