യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനം; ഭര്‍ത്താവും വീട്ടുകാരും 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

കാസര്‍കോട്: (www.kasargodvartha.com 21.02.2019) യുവതിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് സ്വന്തം വീട്ടില്‍ കൊണ്ടുവിട്ട് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവും വീട്ടുകാരും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. പുണ്ടൂര്‍ കാരമൂല ഹൗസിലെ പി സക്കീന(25)യുടെ പരാതിയിലെടുത്ത കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. ഭര്‍ത്താവ് കുമ്പള കുണ്ടങ്കാരടുക്കയിലെ പാച്ചാണി അബ്ദുല്‍ സമീര്‍, മാതാവ് നഫീസ, സഹോദരി നിഷ, ഇളയസഹോദരന്‍ ഇര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് 19 ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരവും നല്‍കാന്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വിധിച്ചത്.
Molestation case: Court order to give compensation for victim, Kasaragod, News, Case, Court order, Dowry, Molestation, Women, Husband, Wife.

2012 സെപ്തംബര്‍ രണ്ടിനാണ് സക്കീനയും അബ്ദുല്‍ സമീര്‍ തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു ശേഷം മൂന്നുവര്‍ഷം വരെ ഇരുവരും ഒരുമിച്ച് താമസിച്ചു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ സക്കീനയെ ഭര്‍ത്താവും വീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ 75 പവന്‍ സ്വര്‍ണം ഭര്‍ത്താവ് ദുരുപയോഗം ചെയ്തതായും പരാതിയുണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയെ പ്രസവിക്കുന്നതിനുമുമ്പുതന്നെ സക്കീനയെ അബ്ദുല്‍ സമീര്‍ വീട്ടില്‍ കൊണ്ടു വിടുകയും ഇതിനുശേഷം ഭര്‍ത്താവും വീട്ടുകാരും സക്കീനയെ തിരിഞ്ഞുനോക്കാതിരിക്കുകയുമായിരുന്നു.

ചിലവിന് നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിയുമായി യുവതി കോടതിയെ സമീപിച്ചത്. പരാതിക്കാരിക്കുവേണ്ടി അഡ്വ. പി.എ. ഫൈസല്‍ കോടതിയില്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Molestation case: Court order to give compensation for victim, Kasaragod, News, Case, Court order, Dowry, Molestation, Women, Husband, Wife.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?