രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് 18 മുതല്‍; ഗാന്ധിധാമിന് കാഞ്ഞങ്ങാട്ടും സ്റ്റോപ്പ് അനുവദിച്ചത് ഇരട്ടി മധുരം
കാസര്‍കോട്ട്: (www.kasargodvartha.com 16.02.2019) രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് 18 മുതല്‍. അതേസമയം ഗാന്ധിധാമിന് കാഞ്ഞങ്ങാട്ടും സ്റ്റോപ്പ് അനുവദിച്ചത് ഇരട്ടി മധുരമായി. ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചതെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസര്‍ അറിയിച്ചു.
ഫെബ്രുവരി 17 ന് നിസാമുദ്ദീനില്‍ നിന്നും പുറപ്പെടുന്ന 12432 നമ്പര്‍ രാജധാനി എക്‌സ്പ്രസ് 18ന് തിങ്കളാഴ്ച വൈകീട്ട് 6.38 ന് കാസര്‍കോട്ട് നിര്‍ത്തും. രണ്ട് മിനുട്ടിന് ശേഷം 6.40 ന് ട്രെയിന്‍ കാസര്‍കോട്ട് നിന്നും പുറപ്പെടും. 19 ന് തിരുവനന്തപുരത്ത് നിന്നും നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി ട്രെയിന്‍ പുലര്‍ച്ചെ 4.33 ന് കാസര്‍കോട്ടെത്തും. 4.35ന് പുറപ്പെടും.
ആഴ്ചതോറും നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും മൂന്ന് വീതം സര്‍വ്വീസാണ് ഉള്ളത്. നിസാമുദ്ദീനിലേക്കുള്ള ട്രെയിന്‍ ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് കാസര്‍കോട്ടെത്തുക. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കാസര്‍കോട്ടെത്തുന്നത്.
അതേസമയം നാഗര്‍കോവില്‍ - ഗാന്ധിധാം വീക്കിലി എക്‌സ്പ്രസ്സ് (16335) 22 മുതല്‍ കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിച്ചു. 22ന് പുറപ്പെടുന്ന ട്രെയിന്‍ 23നാണ് കാഞ്ഞങ്ങാട് എത്തുന്നത്. പുലര്‍ച്ചെ 3.19 ന് എത്തി 3.20 ന് പുറപ്പെടും. ഗാന്ധിധാമില്‍ നിന്നുള്ള ട്രെയിന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.58 ന് കാഞ്ഞങ്ങാട്ടെത്തി 2.59 ന് പുറപ്പെടും. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് നാഗര്‍കോവില്‍ - ഗാന്ധിധാം സര്‍വീസ് നടത്തുന്നത്.
Keywords: Kerala, kasaragod, news, Top-Headlines, Train, Stopped, Railway, Kanhangad, Temporary stoppage for Rajadhani Express at Kasargod

Powered by Info News For You
Comments
Post a Comment