മോഹന വാഗ്ദാനവുമായി വീണ്ടും മോഡി സര്‍ക്കാര്‍; 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രതിമാസം 3000രൂപ പെന്‍ഷന്‍
ന്യൂഡല്‍ഹി: (www.kvartha.com 22.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ട് ലക്ഷ്യമിട്ട് മോഹന വാഗ്ദാനവുമായി വീണ്ടും മോഡി സര്‍ക്കാര്‍. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രതിമാസം 3000രൂപ പെന്‍ഷന്‍ നല്‍കുന്ന പുതിയ പദ്ധതിയുമായി മോഡി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കയാണ്. നേരത്തെ കര്‍ഷകര്‍ക്ക് ബാങ്കുവഴി 6,000 രൂപ നല്‍കുമെന്ന പദ്ധതി നടപ്പാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതിയുമായി മോഡി സര്‍ക്കാര്‍ രംഗത്തെത്തിയത്.
കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന (പി.എം.എസ്.വൈ.എം)യുടെ യോഗ്യതകള്‍ പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി 2019ലെ കേന്ദ്ര ബഡ്ജറ്റില്‍ മന്ത്രി പീയുഷ് ഗോയലാണ് പ്രഖ്യാപിച്ചത്.
പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ താഴെയോ ഉളളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. 18നും 40നും ഇടയില്‍ പ്രായമുള്ളവരുമാകണം. എന്നാല്‍ ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെന്‍ഷന്‍ പദ്ധതികളായ എന്‍.പി.എസ്, ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുതെന്നും നിര്‍ദേശമുണ്ട്.
പദ്ധതി പ്രകാരം വരിക്കാരന്‍ മരിക്കുമ്പോള്‍ ഭാര്യക്ക് പദ്ധതിയില്‍ തുടരാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്ററിലെത്തിയാണ് പദ്ധതിയില്‍ ചേരേണ്ടത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് (ജന്‍ധന്‍ അക്കൗണ്ടായാലും മതി), ആധാര്‍ കാര്‍ഡ് എന്നിവ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍. പദ്ധതി പ്രകാരം ഒരാള്‍ക്ക് 60 വയസാകുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
പദ്ധതിയില്‍നിന്ന് ഇടയ്ക്കുവെച്ച് പിന്മാറാനും അവസരമുണ്ട്. പദ്ധതിയില്‍ ചേര്‍ന്ന് പത്തുവര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില്‍ അയാള്‍ അടച്ച തുകമാത്രമാണ് തിരിച്ചുകിട്ടുക. അതോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭിക്കും.
18 വയസ്സുള്ള ഒരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടിവരിക. സര്‍ക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്‌ക്കേണ്ട തുകയിലും വര്‍ധനവുണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Unorganised workers can now subscribe to Rs 3,000 monthly pension scheme at common service centres, New Delhi, News, Politics, Election, Lok Sabha, Trending, Pension, Prime Minister, Narendra Modi, BJP, National.
കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ ധന്‍ യോജന (പി.എം.എസ്.വൈ.എം)യുടെ യോഗ്യതകള്‍ പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതി 2019ലെ കേന്ദ്ര ബഡ്ജറ്റില്‍ മന്ത്രി പീയുഷ് ഗോയലാണ് പ്രഖ്യാപിച്ചത്.
പ്രതിമാസ വരുമാനം 15,000 രൂപയോ അതില്‍ താഴെയോ ഉളളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. 18നും 40നും ഇടയില്‍ പ്രായമുള്ളവരുമാകണം. എന്നാല്‍ ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെന്‍ഷന്‍ പദ്ധതികളായ എന്‍.പി.എസ്, ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുതെന്നും നിര്‍ദേശമുണ്ട്.
പദ്ധതി പ്രകാരം വരിക്കാരന്‍ മരിക്കുമ്പോള്‍ ഭാര്യക്ക് പദ്ധതിയില്‍ തുടരാം. അടുത്തുള്ള കോമണ്‍ സര്‍വീസ് സെന്ററിലെത്തിയാണ് പദ്ധതിയില്‍ ചേരേണ്ടത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് (ജന്‍ധന്‍ അക്കൗണ്ടായാലും മതി), ആധാര്‍ കാര്‍ഡ് എന്നിവ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍. പദ്ധതി പ്രകാരം ഒരാള്‍ക്ക് 60 വയസാകുമ്പോള്‍ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും.
പദ്ധതിയില്‍നിന്ന് ഇടയ്ക്കുവെച്ച് പിന്മാറാനും അവസരമുണ്ട്. പദ്ധതിയില്‍ ചേര്‍ന്ന് പത്തുവര്‍ഷത്തിനു മുമ്പാണ് പിന്മാറുന്നതെങ്കില്‍ അയാള്‍ അടച്ച തുകമാത്രമാണ് തിരിച്ചുകിട്ടുക. അതോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭിക്കും.
18 വയസ്സുള്ള ഒരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടിവരിക. സര്‍ക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്‌ക്കേണ്ട തുകയിലും വര്‍ധനവുണ്ടാകും.
Keywords: Unorganised workers can now subscribe to Rs 3,000 monthly pension scheme at common service centres, New Delhi, News, Politics, Election, Lok Sabha, Trending, Pension, Prime Minister, Narendra Modi, BJP, National.
Powered by Info News For You

Comments
Post a Comment