രക്ഷകനായി റായുഡു; 18 റണ്‍സിനിടെ 4 മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ കൂടാരം കയറിയ മത്സരത്തില്‍ തുണയായി മധ്യനിര; ഹര്‍ദികിന്റെ വെടിക്കെട്ടും കൂടിയായതോടെ കിവീസിന് ലക്ഷ്യം 253

വെല്ലിംഗ്ടണ്‍: (www.kvartha.com 03.02.2019) 18 റണ്‍സിനിടെ മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം വരിവരിയായി കൂടാരം കയറിയ മത്സരത്തില്‍ രക്ഷകനായി അംബാട്ടി റായുഡുവും ഹര്‍ദിക് പാണ്ഡ്യയും. അഞ്ചാം വിക്കറ്റില്‍ പിടിച്ചുനിന്ന റായുഡു (90) - വിജ് ശങ്കര്‍ (45) സഖ്യത്തിന്റെ ചിറകിലേറിയാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്.

മുന്‍നിര രണ്ടക്കം കാണാതെ പുറത്തായെങ്കിലും ധോണിയൊഴികെയുള്ള മധ്യനിര ബാറ്റ്‌സ്മാന്മാരെല്ലാം മികച്ച പ്രകടനം കാഴിചവെച്ചു. പിന്നീട് വന്ന ജാദവും (34) അഞ്ച് സികസറുകളും രണ്ട് ഫോറുമടക്കം 22 പന്തില്‍ 45 റണ്‍സ് നേടിയ ഹര്‍ദികും സ്‌കോര്‍ ബോര്‍ഡില്‍ നല്ല ചലനമുണ്ടാക്കി.

രോഹിത് ശര്‍മ (2), ധവാന്‍ (6), ഗില്‍ (7), ധോണി (1), ഭുവനേശ്വര്‍ കുമാര്‍ (6), ഷമി (1) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ചഹല്‍ ഔട്ടാവാതെ നിന്നെങ്കിലും റണ്‍സൊന്നുമെടുത്തില്ല. നാല് വിക്കറ്റ് നേടിയ ഹെന്‍ റിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ബോള്‍ട്ടുമാണ് ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചത്. 49.5 ഓവറില്‍ 252 റണ്‍സിന് എല്ലാവരും പുറത്തായി.


Keywords: World, News, India, Cricket, Sports, New Zealand, India vs New Zealand 5th ODI: India 252-all out after Rayudu, Pandya shine



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?