167 സിഐമാര്‍ക്ക് സ്ഥലം മാറ്റം, കാസര്‍കോട്ടും നിരവധി ഉദ്യോഗസ്ഥരെ മാറ്റി
കാസര്‍കോട്: (www.kasargodvartha.com 16.02.2019) സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി 167 സിഐമാര്‍ക്ക് സ്ഥലം മാറ്റം. കാസര്‍കോട്ടും നിരവധി ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്. കാസര്‍കോട് ക്രൈം ബ്രാഞ്ച് സിഐ സി എ റഹീമിനെ കണ്ണൂര്‍ പാനൂരിലേക്ക് മാറ്റി. പാനൂര്‍ സിഐ വി വി ബെന്നിയെ കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്ക് എത്തിച്ചു. വിദ്യാനഗര്‍ സിഐ എ അനില്‍കുമാറിനെ തളിപ്പറമ്പ് സിഐ ആയും തളിപ്പറമ്പ് സിഐ ആയിരുന്ന കെ ജെ വിനോയിയെ കുറ്റ്യാടിയിലേക്കും മാറ്റി. തലശ്ശേരി കോസ്റ്റല്‍ സിഐ ആയിരുന്ന കുട്ടികൃഷ്ണന്‍ എ ആണ് പുതിയ വിദ്യാനഗര്‍ സിഐ.
കാസര്‍കോട് സിഐ വി വി മനോജിനെ കണ്ണൂര്‍ സിറ്റി വളപട്ടണം സിഐ ആയും വളപട്ടണം സിഐ ആയിരുന്ന എം കൃഷ്ണനെ കുമ്പള സിഐ ആയും കണ്ണൂര്‍ സിറ്റി സിഐ ആയിരുന്ന കെ പ്രദീപിനെ കാസര്‍കോട് സിഐ ആയും നിയമിച്ചു. കുമ്പള സിഐ കെ പ്രംസദനെ ഇരിട്ടിയിലേക്ക് മാറ്റിയ ഒഴിവിലേക്കാണ് എം കൃഷ്ണന്റെ നിയമനം. ബേക്കല്‍ സിഐ ആയ വി കെ വിശ്വംഭരന്‍ നായരെ തലശ്ശേരി സിഐ ആയി നിയമിച്ചു. ശ്രീകണ്ഠാപുരം സിഐ ആയിരുന്ന ലതീഷ് വി വിയെ ബേക്കല്‍ സിഐ ആയും നിയമിച്ചു. കാസര്‍കോട് വിജിലന്‍സ് സിഐ ആയിരുന്ന ബാബു പെരിങ്ങോത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ വടകര സിഐ മധുസൂദനന്‍ നായര്‍ ടി കാസര്‍കോട് വിജിലന്‍സിലേക്കെത്തി.
പേരാവൂര്‍ സിഐ ആയിരുന്ന കെ വി പ്രമോദാണ് പുതിയ ആദൂര്‍ സിഐ. ഇവിടെ നിന്നും എം എ മാത്യുവിനെ തിരിച്ച് പേരാവൂരിലേക്ക് മാറ്റി. കണ്ണൂര്‍ ആലക്കോട് സിഐ ആയിരുന്ന ഇ പി സുരേഷാണ് ഒഴിവുള്ള വെള്ളരിക്കുണ്ട് സിഐ തസ്തികയിലേക്ക് നിയമിതനായത്.
വയനാട് ക്രൈംബ്രാഞ്ച് സിഐ ആയിരുന്ന വിനീഷ് കുമാറാണ് പുതിയ ഹൊസ്ദുര്‍ഗ് സിഐ. കാസര്‍കോട് സ്വദേശിയായ ടി ഉത്തംദാസിനെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സിഐ ആയി നിയമിച്ചു. നേരത്തെ തൃപ്പൂണിത്തുറ ഹില്‍ സിഐ ആയിരുന്നു ഉത്തംദാസ്.
Keywords: Kerala, kasaragod, news, Police, Transfer, Transfer for 167 Circle Inspectors Kerala

Powered by Info News For You
Comments
Post a Comment