പരോളിലിറങ്ങിയശേഷം യുവാവിനെ തട്ടിക്കൊണ്ടു പോയി 16,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു; കൊടി സുനി അറസ്റ്റില്‍

കണ്ണൂര്‍: (www.kvartha.com 14.02.2019) പരോളിലിറങ്ങിയശേഷം യുവാവിനെ തട്ടിക്കൊണ്ടു പോയി 16,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി എന്ന സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തൃശൂര്‍ ജയിലില്‍ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് കൃത്യത്തില്‍ പങ്കാളിയാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 13നായിരുന്നു സംഭവം. റഫ്ഷാന്‍ എന്ന യുവാവിനെയാണ് സുനിയും സംഘവും തട്ടിക്കൊണ്ടു പോയി പണം കവര്‍ന്നത്. വയനാട്ടിലെ റിസോര്‍ട്ടിലേക്ക് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘം മര്‍ദിച്ച് 16,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. റഫ്ഷാന്റെ സഹോദരന്‍ മറ്റൊരാള്‍ക്ക് നല്‍കാനായി ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം ഉടമസ്ഥന് കൊടുക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്.

Kodi Suni arrested for burglary, Kannur, News, Local-News, Mobile Phone, Arrested, theft, Jail, Police, Crime, Criminal Case, Kerala

കൊടിസുനി ഉള്‍പ്പെടെ ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ നാലുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. പോലീസ് നല്‍കിയ അപേക്ഷപ്രകാരം കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷന്‍ വാറന്റ് ഉത്തരവിട്ടത്.


Keywords: Kodi Suni arrested for burglary, Kannur, News, Local-News, Mobile Phone, Arrested, theft, Jail, Police, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?