ഐഎസ്എല്ലിന്റെ നിലനില്‍പ്പ് ആശങ്കയില്‍; പൂനെയ്ക്ക് 150 കോടിയോളം നഷ്ടം
മുംബൈ: (www.kvartha.com 21.02.2019) ഇന്ത്യയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ആവേശം വാനോളം ഉയര്‍ത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നിലനില്‍പ്പ് ആശങ്കയില്‍. ഐ എസ് എല്‍ ക്ലബുകള്‍ വന്‍ നഷ്ടത്തിലാണ് ഓടുന്നത് എന്ന് റിപ്പോര്‍ട്ട്. ഐ എസ് എല്‍ ക്ലബുകളായ പൂനെ സിറ്റിയും ഡെല്‍ഹി ഡൈനാമോസും ആണ് ഇപ്പോള്‍ വലിയ പ്രതിസന്ധിയില്‍ ഉള്ളത്.
പൂനെ സിറ്റിക്ക് ഐ എസ് എല്ലില്‍ ഇതുവരെ ആയി 150 കോടിയോളം നഷ്ടമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂനെ താരങ്ങള്‍ക്ക് സ്റ്റാഫുകള്‍ക്ക് ശമ്പളം കൊടുക്കാന്‍ വരെ കഴിയാത്ത അവസ്ഥയാണെന്നാണ് വാര്‍ത്തകള്‍.
താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും ശമ്പളം വൈകുന്നത് പതിവായതോടെ ക്ലബിനു പുറത്ത് ഭാവി നോക്കാന്‍ താരങ്ങളും സ്റ്റാഫുകളും ശ്രമിക്കുകയാണ്. പുതിയ സ്‌പോണ്‍സറെ ലഭിക്കുകയാണെങ്കില്‍ മാത്രമെ പൂനെ സിറ്റി മുന്നോട്ട് പോവുകയുള്ളൂ.
നേരത്തെ പൂനെ സിറ്റിയും മുംബൈ സിറ്റിയും ലയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു എങ്കിലും ലയനത്തിന് പൂനെ സിറ്റി തയ്യാറല്ല. പുതിയ വല്ലവരും ക്ലബ് ഏറ്റെടുക്കും എന്നാണ് ക്ലബ് ഉടമകള്‍ പ്രതീക്ഷിക്കുന്നത്. ഡെല്‍ഹി ഡൈനാമോസിലും സമാന പ്രശ്‌നങ്ങള്‍ ആണ് ഉള്ളത്. ഡെല്‍ഹിയിലെ ജനങ്ങള്‍ക്ക് ഫുട്‌ബോളില്‍ ഒട്ടും താല്പര്യമില്ല എന്നതും ഡൈനാമോസിനെ വലക്കുന്നു. ഡെല്‍ഹി വരും സീസണില്‍ ഡെല്‍ഹിക്ക് പുറത്തായിരിക്കും കളിക്കുക. അഹമ്മദാബാദിലേക്കോ ഹൈദരബാദിലേക്കോ ക്ലബ് ആസ്ഥാനം മാറ്റും. ക്ലബിന്റെ പേരും പുതിയ സീസണില്‍ മാറിയേക്കും.
കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും വലിയ സമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു. നോര്‍ത്ത് ഈസ്റ്റ്, കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയ ക്ലബിന്റെ ഉടമകളും ക്ലബ് വില്‍ക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടത്തുന്നുണ്ട്.
Keywords: FC Pune City stares at uncertain future, Mumbai, News, Sports, Football, ISL, Report, Media, Salary, National.

Powered by Info News For You

Comments
Post a Comment