സാബിത്ത് വധക്കേസില്‍ വിധി പറയുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റി


കാസര്‍കോട് (www.evisionnews.co): പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ വിധി പറയുന്നത് മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായി ഫെബ്രുവരി 26ന് വിധി പറയാനിരിക്കുകയായിരുന്നു. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ.പി കോളനി പരിസരത്താണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞുനിര്‍ത്തി സാബിത്തി (18)നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തിയത്.

ബൈക്കോടിച്ചത് സാബിത്തായിരുന്നു. സംഭവത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു. ജെ.പി കോളനിയിലെ കെ. അക്ഷയ് എന്ന മുന്ന (21), സുര്‍ളു കാളിയങ്ങാട് കോളനിയിലെ കെ.എന്‍ വൈശാഖ് (22), ജെ.പി കോളനിയിലെ 17കാരന്‍, ജെ.പി കോളനിയിലെ എസ്.കെ നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (22), കേളുഗുഡ്ഡെയിലെ ബി.കെ പവന്‍ കുമാര്‍ (30), കൊന്നക്കാട് മാലോം കരിമ്ബിലിലെ ധനഞ്ജയന്‍ (28), ആര്‍. വിജേഷ് (23) എന്നിവരാണ് കേസിലെ പ്രതികള്‍.

അന്നത്തെ ഡി.വൈ.എസ്.പിയായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സി.ഐ സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമുദായിക സംഘര്‍ഷമുണ്ടാക്കാനായിരുന്നു കൊലപാതകം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളെ ഒന്നാം സാക്ഷിയായ റഹീസ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ദന്‍ ഡോ. ഗോപാലകൃഷ്ണന്‍ കുത്താന്‍ ഉപയോഗിച്ച കത്തിയും കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?