ആധിപത്യം നേടി പയ്യന്നൂര്‍ കോളജ്; 148 പോയിന്റുമായി ബഹുദൂരം മുന്നില്‍, ഇര്‍ഫാന സാഹിത്യപ്രതിഭ, രക്ഷിത ചിത്രപ്രതിഭ

പടന്നക്കാട്: (www.kasargodvartha.com 07.02.2019) നെഹ്‌റു കോളജില്‍ നടന്നുവരുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ആധിപത്യം നേടി പയ്യന്നൂര്‍ കോളജ്. രണ്ടാം ദിനം 58 ഇനങ്ങളുടെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 148 പോയിന്റ് നേടിയ പയ്യന്നൂര്‍ കോളജ് 60 പോയിന്റിന്റെ ലീഡുമായി എതിരാളികളെ ബഹുദൂരം മുന്നിലാക്കി കുതിക്കുകയാണ്. 88 പോയിന്റ് നേടിയ തോട്ടട ശ്രീനാരായണ കോളജ്, 72 പോയിന്റുമായി തലശ്ശേരി ബ്രണ്ണന്‍ കോളജ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ തുടരുന്നു. ആതിഥേയരായ നെഹ്‌റു കോളജ് 58 പോയിന്റുമായി നാലാം സ്ഥാനത്താണ്.

24 പോയന്റുകളുമായി പയ്യന്നൂര്‍ കോളജിലെ എന്‍ ഇര്‍ഫാന സാഹിത്യപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ഉറുദു ഇനങ്ങളിലാണ് ഇര്‍ഫാന പോയിന്റുകള്‍ വാരിക്കൂട്ടിയത്. ഉറുദു ചെറുകഥ രചനയില്‍ ഒന്നാംസ്ഥാനവും ഉറുദു കവിതാരചനയിലും പ്രബന്ധരചനയിലും രണ്ടാംസ്ഥാനവും ഉറുദുപ്രസംഗത്തില്‍ മൂന്നാം സ്ഥാനവും ഇര്‍ഫാന കരസ്ഥമാക്കി. ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ഇര്‍ഫാന ചന്തപ്പുരയിലെ മൊയ്തീന്‍ മൗലവി - ഫാത്തിമ ദമ്പതികളുടെ മകളാണ്.

ചിത്രപ്രതിഭയായി കാസര്‍കോട്ടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്റര്‍ വിദ്യാര്‍ഥിനി രക്ഷിത ബങ്കര തെരഞ്ഞെടുക്കപ്പെട്ടു. എംബ്രോയിഡറിയിലും രംഗോലിയിലും ഒന്നാംസ്ഥാനം നേടിയ രക്ഷിത 16 പോയന്റുകളോടെയാണ് നേട്ടം കൈവരിച്ചത്. പെര്‍ളയിലെ പോസ്റ്റ്മാസ്റ്റര്‍ നാരായണപൂജാരി - നിര്‍മല ദമ്പതികളുടെ മകളായ രക്ഷിത എംബ്രോയിഡറിയില്‍ ഇതു മൂന്നാം തവണയാണ് ഒന്നാമതെത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Padannakad, Kasaragod, News, College, Payyanur, Kannur University Kalolsavam: Payyanur College Leading


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?