ലോക്‌സഭ തെരഞ്ഞെടുപ്പ്: 13കോടി പുതിയ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കും; നെഞ്ചിടിപ്പുമായി മോഡിയും മറ്റ് പാര്‍ട്ടികളും

ന്യൂഡല്‍ഹി: (www.kvartha.com 09.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് വിജയം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് മോഡിയും മറ്റ് പാര്‍ട്ടികളും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ടാം വരവിന് തടസം നില്‍ക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച 117 മണ്ഡലങ്ങളാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കര്‍ണാടക, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം മാറിയതും പുതിയ പ്രതിപക്ഷ മുന്നണികള്‍ രൂപീകരിക്കപ്പെട്ടതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്നാണ് ബി ജെ പിയുടെ ആശങ്ക.

 117 swing seats with narrow margin will seal BJP's fate in 2019, New Delhi, News, Politics, Trending, Lok Sabha, Election, Prime Minister, Narendra Modi, BJP, National.

ഇതിലെ 73 മണ്ഡലങ്ങളിലും 10 ശതമാനത്തില്‍ കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചതെന്നതും ബി.ജെ.പി കേന്ദ്രങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. എന്നാല്‍ ഇതില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള 44 സീറ്റുകളില്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷ മുന്നണി രംഗത്തുണ്ട്. ബാക്കിയുള്ള 10 സീറ്റുകള്‍ കര്‍ണാടകയിലും ജാര്‍ഖണ്ഡിലുമാണ്. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായുണ്ടാക്കിയ സഖ്യം സജീവമായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.

ഏതാണ്ട് 13 കോടി വോട്ടര്‍മാര്‍ ഇത്തവണ തങ്ങളുടെ ആദ്യ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്നാണ് കണക്കുകള്‍. ഈ വോട്ടര്‍മാര്‍ ഏത് രീതിയില്‍ ചിന്തിക്കുമെന്നത് തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ അണ്ണാ എ.ഡി.എംകെയുമായും മറ്റ് സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായും ബി.ജെ.പി നീക്കുപോക്കുകള്‍ നടത്തിയാല്‍ ഈ സമവാക്യങ്ങളെല്ലാം മാറാമെന്നും രാഷ്ട്രീയ വിദഗ്ദര്‍ പറയുന്നു.

പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്‌സേ ശേഖരിച്ച കണക്കുകള്‍ പ്രകാരം 2014ന് മുമ്പുള്ള തെരഞ്ഞെടുപ്പുകളില്‍ ഏതാണ്ട് 300 സീറ്റുകളിലെങ്കിലും വിവിധ പാര്‍ട്ടികള്‍ ആകെ വോട്ടിന്റെ 10 ശതമാനത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ 2014ല്‍ മോഡി തരംഗമുണ്ടായപ്പോള്‍ ഇത് 200 സീറ്റുകളിലേക്ക് കുറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍, വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തു. ആകെയുള്ള 543 സീറ്റുകളില്‍ 161 എണ്ണത്തിലാണ് 20 ശതമാനത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് (ഇതില്‍ ബി.ജെ.പിക്ക് 117).

കൂടാതെ 98 സീറ്റുകളിലെ വിജയം അഞ്ച് ശതമാനം ഭൂരിപക്ഷത്തിലാണ് (ഇതില്‍ ബി.ജെ.പിക്ക് 30 സീറ്റുകള്‍). 13 കോടി പുതിയ വോട്ടര്‍മാരും പുതിയ മുന്നണികളും ചേരുമ്പോള്‍ ബി.ജെ.പിക്ക് ഈ സീറ്റുകള്‍ നിര്‍ണായകമാകും. ഉത്തര്‍പ്രദേശിലെ എസ്.പി - ബി.എസ്.പി സഖ്യം ഏതാണ്ട് 34 സീറ്റുകളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുമെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രാദേശിക കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയ കര്‍ണാടകയിലും ജാര്‍ഖണ്ഡിലും പ്രവചനങ്ങള്‍ അസ്ഥാനത്താണ്.

പ്രാദേശികകക്ഷികളെ ഒപ്പം കൂട്ടി തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും സഖ്യമുണ്ടാക്കുന്ന അമിത് ഷായുടെ ചാണക്യതന്ത്രം ഇത്തവണ വിജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തമിഴ്‌നാട്ടില്‍ അണ്ണാ എ.ഡി.എംകെയുമായി ഇതിനോടകം തന്നെ ബി.ജെ.പി സഖ്യത്തില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പി ഇതേ തന്ത്രം പുറത്തെടുക്കുന്നുണ്ട്. ഇതിനിടയില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധം നിലനില്‍ക്കുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തുന്നുമുണ്ട്. മാത്രവുമല്ല തെരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ കൂടി നടത്തി വോട്ടര്‍മാരെ കയ്യിലെടുക്കാമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 117 swing seats with narrow margin will seal BJP's fate in 2019, New Delhi, News, Politics, Trending, Lok Sabha, Election, Prime Minister, Narendra Modi, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?