12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

നിലമ്പൂര്‍:(www.kvartha.com 10/02/2019) 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് ത്വയ്യിബ് (30), ചെമ്പ്രശ്ശേരി കാളമ്പാറ ഹസീബ് (27) എന്നിവരാണ് പിടിയിലായത്. നിലമ്പൂരില്‍ വെച്ച് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

News, Kerala, Arrest, Accused, Court, Remanded, 2 held with 12 Kg Ganja

മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ 12 കിലോ കഞ്ചാവുമായി വരികയായിരുന്ന പ്രതികളെ പിടികൂടിയത്.

കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ റെജി തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ആര്‍ ജസ്റ്റിന്‍, വി സുഭാഷ്, സി കെ റംഷുദ്ദീന്‍ എന്നിവരാണുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Arrest, Accused, Court, Remanded, 2 held with 12 Kg Ganja 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?