ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍; 12 ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ റെയ്ഡ്

കൊച്ചി:(www.kasargodvartha.com 09/02/2019) ഫിറ്റ്‌നസ് സെന്ററുകളില്‍ ശരീര പുഷ്ടിക്കായി നല്‍കുന്നത് മൃഗങ്ങള്‍ക്കുള്ള മരുന്നുകളെന്ന് റിപോര്‍ട്ട്. 12 ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പരിശോധനയില്‍ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു.

 News, Kochi, Kerala, health, Top-Headlines, Drugs, Illegal drugs seized from fitness centers


മരുന്ന് പിടിച്ചെടുത്ത തൃശൂരിലെ സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ ഔഷധ നിയമ പ്രകാരം കേസെടുത്തു. കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പ്രയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് നിന്ന് ഇത്തരത്തിലുള്ള മരുന്നുകള്‍ പിടിച്ചെടുത്തു. ഇതോടെയാണ് ഡ്രഗ്‌സ് വിഭാഗം പരിശോധന ശക്തമാക്കിയത്.

തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന നടത്തിയത്. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയിലെ ഫോര്‍ച്യൂണ്‍ ഫിറ്റ്‌നസ് എന്ന സ്ഥാപനത്തില്‍ നിന്ന് മരുന്നുകളും സിറിഞ്ചും കണ്ടെടുത്തു. തൂക്കം കൂട്ടാന്‍ കോഴികളിലും പന്നികളിലും ഉപയോഗിക്കുന്ന ട്രെന്‍ബൊലോന്‍, മെത്തനോളന്‍, കുതിരകള്‍ക്ക് കൊടുക്കുന്ന സ്റ്റനസൊലോള്‍ എന്നീ രാസമൂലകങ്ങള്‍ അടങ്ങിയതാണ് മരുന്നുകള്‍. ഗുളികകളും മരുന്നുകളും സിറിഞ്ചുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

മരുന്നുകളെത്തുന്നത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് അനുമാനം. ബള്‍ഗേറിയ, സൈപ്രസ് എന്നിവിടങ്ങളില്‍ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തിയിരുന്ന ഇവ മരുന്നുകളുമായി ഒരു ബന്ധവുമില്ലാത്ത പാക്കറ്റുകളിലാണ് എത്തിയിരുന്നതെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പിഎം ജയന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, health, Top-Headlines, Drugs, Illegal drugs seized from fitness centers


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?