സി പി എം നോമിനിയായി റിട്ട. എസ് പി ഹബീബ് റഹ് മാന്‍; 12 നെതിരെ 33 വോട്ടുകള്‍ക്ക് യു ഡി എഫ് നോമിനിയെ പരാജയപ്പെടുത്തി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു
കാസര്‍കോട്: (www.kasargodvartha.com 14.02.2019) സി പി എം നോമിനിയായി മത്സരിച്ച റിട്ട. എസ്പി പി ഹബീബ് റഹ് മാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഹബീബ് റഹ് മാന്‍ യുഡിഎഫ് നോമിനിയായി മത്സരിച്ച കെ എം ബല്ലാളിനെ 12നെതിരെ 33 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹബീബ് റഹ് മാന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയായി മാണിയാട്ടെ ശോഭ ബാലനെയും തെരഞ്ഞെടുത്തു. എതിര്‍സ്ഥാനാര്‍ത്ഥിയായ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ വിജയകൃഷ്ണന്‍ നേടിയ 11 വോട്ടിനെതിരെ 34 വോട്ട് നേടിയാണ് ശോഭ ബാലന്‍ വിജയിച്ചത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് യുഡിഎഫ് പത്രിക തള്ളിയതിനാല്‍ ഉദിനൂരിലെ പി പി അശോകന്‍ എതിരില്ലാതെ വിജയിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഈ മാസം 21ന് നടക്കും.
മലപ്പുറം കമാന്‍ഡന്റ് എസ്പിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ച പി ഹബീബ് റഹ് മാന്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുസ്ലിംലീഗില്‍ അംഗത്വമെടുത്തിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം അന്വേഷിക്കാനുള്ള സര്‍ക്കാര്‍ സമിതിയുടെ ചെയര്‍മാനുമായി. എന്നാല്‍ ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ആരോപണ വിധേയനായ ഹബീബ് റഹ് മാന്റെ ലീഗ് പ്രവേശനം വിവാദമാകുകയും സര്‍ക്കാര്‍ പദവി അടക്കം അദ്ദേഹം രാജിവെച്ച് ഒഴിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി പി എം പ്രതിനിധിയായി അദ്ദേഹം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CPM, UDF, Political party, Politics, Rtd. SP Habeeb Rahman compete as CPM nominee; Won
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment