സീറ്റ് വിഭജന ചര്‍ച്ച 11ന് മുമ്പ് തീര്‍ക്കണം; തര്‍ക്കം വേണ്ടെന്ന് എല്‍ഡിഎഫിന് സിപിഎം നിര്‍ദേശം
തിരുവനന്തപുരം: (www.kvartha.com 02.01.2019) എല്‍ഡിഎഫിനുള്ളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ സജീവം. സീറ്റ് വിഭജന ചര്‍ച്ചകള്‍ 11ന് മുമ്പ് തീര്‍ക്കണമെന്നും ഇക്കാര്യത്തില്‍ തര്‍ക്കം വേണ്ടെന്നും എല്‍ഡിഎഫിന് സിപിഎം നിര്‍ദേശം നല്‍കി.
പതിനൊന്നിന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകണമെന്നാണ് നിര്‍ദേശം. തര്‍ക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടത്തണമെന്നും സമിതി നിര്‍ദേശിച്ചു.
കഴിഞ്ഞ തവണ പതിനാല് സീറ്റിലാണ് സിപിഎം മത്സരിച്ചത്. നാല് സീറ്റ് സിപിഐയും രണ്ട് സ്വതന്ത്രരുമായിരുന്നു. ഇത്തവണ മുന്നണി വിപുലീകരിച്ച സാഹചര്യത്തില്‍ വീരേന്ദ്ര കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് വന്നേക്കും. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്ന് വേണമെന്ന് ജനതാദള്‍ ആവശ്യപ്പെടുമെന്നാണ് സൂചന.
Keywords: Kerala, Thiruvananthapuram, News, Lok Sabha, Election, LDF, CPM, Politics, LS Polls: Seat partition discussion must be ends within 11th, CPM to LDF

Powered by Info News For You

Comments
Post a Comment