പോലീസില്‍ വന്‍ അഴിച്ചുപണി; 11 ഡി.വൈ.എസ്.പിമാരെ തരംതാഴ്ത്തി


തി​രു​വ​ന​ന്ത​പു​രം (www.evisionnews.co): ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസില്‍ വന്‍ അഴിച്ചുപണി. 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരംതാഴ്ത്തി. താല്‍ക്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരെയാണ് തരംതാഴ്ത്തിയത്. പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പേരെ ഒരുമിച്ച് തരംതാഴ്ത്തുന്നത്. ഇ​തോ​ടൊ​പ്പം 11 എ​.എസ്.പി​മാ​രെ​യും 53 ഡി.വൈ.എസ്.പി ​മാ​രേ​യും സ്ഥ​ലം മാ​റ്റി​യി​ട്ടു​മു​ണ്ട്. 

പോ​ലീ​സി​നു​മേ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം. ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്ത​ര​മാ​യി സ്ഥ​ലം മാ​റ്റ​ണ​മെ​ന്ന് തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥ​ലം മാ​റ്റം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?