11 ഡി വൈ എസ് പിമാരെ സി ഐമാരായി കൂട്ടത്തോടെ തരംതാഴ്ത്തി; നടപടി സംസ്ഥാന പോലീസ് ചരിത്രത്തില്‍ ഇത് ആദ്യം
തിരുവനന്തപുരം: (www.kvartha.com 02.02.2019) 11 ഡി വൈ എസ് പിമാരെ സി ഐമാരായി കൂട്ടത്തോടെ തരംതാഴ്ത്തി. സംസ്ഥാനത്തെ അച്ചടക്ക നടപടി നേരിടുന്ന 11 ഡി.വൈ.എസ്.പിമാരെയാണ് തരംതാഴ്ത്തിയത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. താല്‍കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്. 53 ഡി.വൈ.എസ്.പിമാര്‍ക്കും 11 എ.എസ്.പിമാര്‍ക്കുമാണ് സ്ഥലംമാറ്റം. 12 പേരെ തരം താഴ്ത്താനായിരുന്നു ശുപാര്‍ശ. 26 സി.ഐ.മാര്‍ക്ക് ഡി.വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കി.
അതേസമയം താല്‍ക്കാലികമായി ഡി.വൈ.എസ്.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. പോലീസിനുമേല്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാര്‍ശ ലഭിക്കുന്നത്. വകുപ്പ്തല നടപടി നേരിട്ടവരും ആരോപണ വിധേയരുമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. സസ്‌പെന്‍ഷനടക്കം ശിക്ഷാനടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് തടയാന്‍ നിയമഭേദഗതി നിലവില്‍വന്നിരുന്നു.
ഇതിനായി കേരള പോലീസ് നിയമത്തിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരവും നല്‍കിയിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസമല്ലെന്ന കേരള പോലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
2014 മുതല്‍ സീനിയോറിട്ടി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തിനു നിയമതടസമില്ലെന്നാണു സൂചന. ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണു താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്.
ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണു ശുപാര്‍ശ. ഒഴിവാക്കിയവര്‍ക്ക് എതിരെ തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mass transfers promotion in Kerala police, Thiruvananthapuram, News, Police, Transfer, Politics, Lok Sabha, Election, Election Commission, Report, Kerala.

Powered by Info News For You

Comments
Post a Comment