മദ്യപിക്കാന്‍ പണം നല്‍കാത്ത ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിന് 10 വര്‍ഷം തടവ് ശിക്ഷ

മംഗളൂരു: (www.kasargodvartha.com 14.02.2019) മദ്യപിക്കാന്‍ പണം നല്‍കാത്ത ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ 10 വര്‍ഷം തടവിനും 16,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തൊക്കോട്ട് പെരമണ്ണൂരിലെ ഹാസന്‍ സ്വദേശി രവിയെ (44) യാണ് കോടതി ശിക്ഷിച്ചത്. 2017 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ദേര്‍ളക്കട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്ന രവി ഭാര്യ രേഖയോട് മദ്യപിക്കാന്‍ പണം ആവശ്യപ്പെടുകയും ഇത് നല്‍കാത്തതിന്റെ വിരോധത്തില്‍ വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.

Attempt to kill wife; imprisonment for Husband, Mangalore, Top-Headlines, news, National, Drinkers, Crime, Murder-attempt, court

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Attempt to kill wife; imprisonment for Husband, Mangalore, Top-Headlines, news, National, Drinkers, Crime, Murder-attempt, court.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?