എയ്‌റോ ഇന്ത്യയുടെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ തീപിടുത്തം; അഗ്നിക്കിരയായത് 100 ഓളം കാറുകള്‍
ബംഗളൂരു: (www.kvartha.com 23.02.2019) എയ്റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ നൂറോളം കാറുകള്‍ അഗ്‌നിക്കിരയായി. എലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.
പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വ്യോമസേനയും പോലീസും സ്ഥലത്തുണ്ട്. കാറിലെത്തിയവര്‍ എയ്റോ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തായതിനാല്‍ കൂടുതല്‍ കാറുകള്‍ അഗ്‌നിക്കിരയാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. കര്‍ണാടക അഗ്നിശമന വിഭാഗമാണ് വാര്‍ത്ത പുറത്തുവിട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമീപത്തെ പുല്ലില്‍ നിന്നും തീ വാഹനങ്ങളിലേക്ക് പടര്‍ന്നതാകാമെന്ന് അഗ്നിശമനാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെച്ചു.
സമീപത്തെ പുല്ലില്‍ നിന്നും തീ വാഹനങ്ങളിലേക്ക് പടര്‍ന്നതാകാമെന്ന് അഗ്നിശമനാ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവെച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 100 cars gutted in a fire near the venue of Aero India show; display suspended, Bangalore, News, Flights, Fire, Business, Accident, Police, Car, National.
Keywords: 100 cars gutted in a fire near the venue of Aero India show; display suspended, Bangalore, News, Flights, Fire, Business, Accident, Police, Car, National.
Grass fire spread to some vehicles parked near gate 5 at Yelahanka Air Force station. #AeroIndia2019 pic.twitter.com/XHjvEt3cwQ— TOI Bengaluru (@TOIBengaluru) February 23, 2019
Powered by Info News For You

Comments
Post a Comment