ചങ്ങനാശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു; ആരോഗ്യ വിഭാഗം മൗനത്തില്‍, ഒരു ഹോസ്റ്റലിലെ 100 ഓളം വിദ്യാര്‍ത്ഥിനികള്‍ ചികിത്സയില്‍

ചങ്ങനാശ്ശേരി: (www.kvartha.com 16.02.2019) നഗരത്തിലെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഹോസ്റ്റലിലെ 100 ഓളം വിദ്യാര്‍ത്ഥിനികള്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കാര്യമായ ഇടപെടല്‍ നടത്താതെ ആരോഗ്യ വിഭാഗവും നഗരസഭയും മൗനത്തില്‍.

ചങ്ങനാശ്ശേരിയിലെ പ്രബല വനിതാ കോളജിന്റെ ഹോസ്റ്റലുകളില്‍ 200 ഓളം വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്ന അമല ഭവനില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് വന്ന് ഡിഗ്രി ഉള്‍പ്പടെയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിക്കുന്ന 135 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ചികിത്സക്കായി വീടുകളിലേക്ക് അയച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും വിഷയം പുറത്തുപറഞ്ഞാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുമോയെന്നു ആശങ്കപ്പെടുന്നതിനാല്‍ പുറത്തുപറയാന്‍ മടിക്കുകയാണ്. ഒരുമാസം മുമ്പ് കലശലായ വയറുവേദന അനുഭവപ്പെട്ട ചില കുട്ടികളില്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

Jaundice spread to Changanacherry women college hostel, News, Kerala, Kottayam, Health, Treatment, Students, Report, Complaint

ദൂര സ്ഥലങ്ങളില്‍ നിന്ന് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടികളെ വീട്ടിലേക്കു മടക്കി അയച്ചതല്ലാതെ ഹോസ്റ്റലില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. അസുഖം വരാത്തകുട്ടികളെ മാനേജ്‌മെന്റിന്റെ മറ്റ് ഹോസ്റ്റലുകളിലേക്കു മാറ്റിസ്ഥാപിച്ചില്ലെന്നും രക്ഷിതാക്കള്‍ പരാതി പറഞ്ഞു.

മഞ്ഞപ്പിത്തം പകര്‍ച്ചവ്യാധി കൂടിയായതിനാല്‍ രോഗം ബാധിക്കാത്ത കുട്ടികള്‍ ഹോസ്റ്റല്‍ വിട്ട് വീടുകളില്‍ മടങ്ങിയിരിക്കുകയാണ്. കോളജിലെ കൂളറില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനികള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

ആരോഗ്യവിഭാഗം ഹോസ്റ്റല്‍ കിണറിലെ വെള്ളം പരിശോധനക്ക് അയച്ചതിന്റെ ലാബ് റിപ്പോര്‍ട്ടില്‍ മഞ്ഞപ്പിത്തത്തിന്റെ ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഡെപ്യൂട്ടി ഡി എം ഒ ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തി മടങ്ങി.

എന്നാല്‍ മഞ്ഞപ്പിത്തം സമീപ സ്ഥലങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹോസ്റ്റലിനോട് ചേര്‍ന്നുള്ള ബാലിക ഭവനിലെ നാലുകുട്ടികള്‍ക്കു രോഗം ബാധിച്ചതായി സൂചനയുണ്ട്.

ആയിരങ്ങള്‍ പഠിക്കുന്ന രണ്ട് കോളജുകളും അനുബന്ധ ഹോസ്റ്റലുകളും ഈ പ്രദേശത്തുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങളും മുന്‍കരുതലുകളും ബോധവത്കരണങ്ങളും അടിയന്തിരമായി നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Keywords: Jaundice spread to Changanacherry women college hostel, News, Kerala, Kottayam, Health, Treatment, Students, Report, Complaint.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?