സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിച്ച യുവാവിന് 10,000 രൂപ പിഴ ശിക്ഷ

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.02.2019) സിഗരറ്റില്‍ കഞ്ചാവ് നിറച്ച് വലിക്കുന്നതിനിടയില്‍ പോലീസ് പിടികൂടിയ യുവാവിനെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. പാണത്തൂര്‍ പള്ളമ്പിയിലെ മുഹമ്മദ് ഷാനൂഖി (19)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. ജനുവരി മൂന്നിന് പാണത്തൂര്‍ കടയുടെ മുന്നില്‍ വെച്ച് സിഗരറ്റ് വലിക്കുന്നതിനിടയില്‍ രാജപുരം എഎസ്ഐ രാമചന്ദ്രനും സംഘവുമാണ് മുഹമ്മദ് ഷാനുഖിനെ പിടികൂടിയത്.

സിഗരറ്റ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് നിറച്ചാണ് സിഗരറ്റ് വലിക്കുന്നതെന്ന് കണ്ടെത്തിയത്. കൂടാതെ ഇയാളുടെ കൈയില്‍ നിന്നും ഒരു ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fine for Ganja case accused, Kanhangad, Kasaragod, News, Ganja, case, Crime, Police, court, accused, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?