കഞ്ചാവ് വില്‍പ്പന; 10,000 രൂപ പിഴ

കാഞ്ഞങ്ങാട്: (www.kasargodvartha.com 02.02.2019) കഞ്ചാവ് വില്‍പ്പനക്കിടയില്‍ എക്സൈസ് അധികൃതര്‍ പിടികൂടിയ മധ്യവയസ്‌കനെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. കാസര്‍കോട് കസബ ബീച്ച് കടപ്പുറത്തെ എസ് ബാലനെ(47)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.

2018 ജൂണ്‍ 23ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ വെച്ചാണ് 22ഗ്രാം കഞ്ചാവുമായി ഹൊസ്ദുര്‍ഗ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ രാജുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. കോട്ടച്ചേരിയിലെ ചില രഹസ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതായി എക്സൈസ് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമ്പോഴാണ് ബാലന്‍ പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ganja, Ganja seized, court, Ganja sale; 10,000 fine for accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?