സംസ്ഥാന സര്‍ക്കാരിന്റെ 1000-ാം ദിനാഘോഷം : 1000 കറുത്ത ബലൂണുകള്‍ പറത്തി യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം

കൊച്ചി: (www.kvartha.com 21.02.2019) സംസ്ഥാന സര്‍ക്കാരിന്റ 1000-ാം ദിനാഘോഷങ്ങളുടെ ഉദ്ഘാടന ദിവസമായ ബുധനാഴ്ച പ്രതിഷേധസൂചകമായി യൂത്ത് ഫ്രണ്ട്(ജേക്കബ്) കണയന്നൂര്‍ താലൂക് ഓഫീസിനു മുന്നില്‍ 1000 കറുത്ത ബലൂണുകള്‍ ഉയര്‍ത്തി.

അഞ്ചുവര്‍ഷം കൊണ്ട് 25 ലക്ഷം യുവാക്കള്‍ക്കു തൊഴില്‍ നല്‍കും എന്നുപറഞ്ഞു അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ യുവജനങ്ങള വഞ്ചിച്ചിരിക്കുകയാണെന്നു പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രേംസണ്‍ മാഞ്ഞാമറ്റം പറഞ്ഞു.

Youth front protest against state 1000 day programme, Kochi, News, Politics, Protesters, CPM, Ministers, Allegation, Unemployment, Kerala.
മന്ത്രിമാരുടെ ബന്ധുക്കളുടേയും അടുപ്പക്കാരുടേയും അനധികൃത നിയമനം മാത്രമാണ് 1000 ദിവസത്തെ സര്‍ക്കാറിന്റ പ്രവര്‍ത്തന നേട്ടം. യുവജനങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇത്രയധികം തകര്‍ത്ത ഒരു സര്‍ക്കാര്‍ ഇതിനു മുന്‍പ് കേരളം ഭരിച്ചിട്ടില്ല. ജില്ലാ പ്രസിഡന്റ് സാജന്‍ ജോസഫ് അധ്യക്ഷത വഹിച്ചു.


നേതാക്കളായ ജോമോന്‍ കുന്നുംപുറം, സ്റ്റാലിന്‍ പുല്ലംകോട്, മന്‍സൂര്‍ പാളയം പറമ്പില്‍, പ്രിന്‍സ് വെള്ളറക്കല്‍, ബിബിന്‍ മണ്ണത്തൂര്‍, ദീപു മുളംതുരുത്തി, നിധിന്‍ തിരുവാങ്കുളം, ഡൈസ് ജോര്‍ജ്, സാന്‍ജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.


Keywords: Youth front protest against state 1000 day programme, Kochi, News, Politics, Protesters, CPM, Ministers, Allegation, Unemployment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?