ഗതാഗത നിയമങ്ങള്‍ ലംഘിക്കാതെ വാഹനമോടിച്ചാല്‍ ട്രാഫിക് പിഴയില്‍ 100% വരെ ഇളവ്

ദുബൈ: (www.kvartha.com 07.02.2019) ഗതാഗത നിയമങ്ങള്‍ ലംഘിക്കാതെ വാഹനമോടിച്ചാല്‍ ട്രാഫിക് പിഴയില്‍ 100% വരെ ഇളവു നല്‍കുന്ന പദ്ധതിക്കു ദുബൈ പോലീസ് തുടക്കം കുറിച്ചു. ഒരിക്കല്‍ പിഴ ലഭിച്ചശേഷം 12 മാസം ഒരു നിയമലംഘനവും നടത്തിയില്ലെങ്കില്‍ പിഴ പൂര്‍ണമായും ഒഴിവാക്കും. ബുധനാഴ്ച മുതല്‍ നിയമം നിലവില്‍ വന്നു.

ഒമ്പതുമാസം നിയമലംഘനം നടത്തിയില്ലെങ്കില്‍ 75 ശതമാനം ഇളവു ലഭിക്കുമെന്ന് ദുബൈ പോലീസ് മേധാവി കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. ആറു മാസമാണെങ്കില്‍ 50 ശതമാനവും മൂന്നു മാസമാണെങ്കില്‍ 25 ശതമാനവും പിഴയില്‍ ഇളവു ലഭിക്കും.

Get up to 100 per cent reduction on existing traffic fines in Dubai, Dubai, News, Vehicles, Police, Report, Business, Gulf, World.

നിയമം നിലവില്‍ വന്ന ബുധനാഴ്ച മുതല്‍ അടുത്ത മൂന്നുമാസമാണ് 25% ഇളവിനുള്ള സമയപരിധി. ഈ കാലയളവില്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവര്‍ക്ക് പിഴയുടെ 25% കുറച്ചു നല്‍കിയാല്‍ മതി. ഒരു വര്‍ഷം വരെ മറ്റു നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ പിഴ പൂര്‍ണമായും ഒഴിവാകും.

10,000 ദിര്‍ഹം പിഴ ലഭിച്ചയാള്‍ ഒരു വര്‍ഷത്തേക്ക് വേറെ നിയമലംഘനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഈ തുക നല്‍കേണ്ടതില്ല. ആറുമാസം നിയമ ലംഘനമില്ലെങ്കില്‍ 5,000 ദിര്‍ഹം നല്‍കിയാല്‍ മതി.

പുതിയ തീരുമാനം വാഹനമോടിക്കുന്നവരുടെ ബാധ്യത കുറയ്ക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സ്വകാര്യ വാഹനങ്ങള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം. ബിസിനസ് ആവശ്യങ്ങള്‍ക്കോ കമ്പനികള്‍ക്കു വേണ്ടിയോ ഉള്ള വാഹനങ്ങള്‍ക്ക് ഇതു ബാധകമല്ല.

യുഎഇയില്‍ ഓരോ വര്‍ഷവും വാഹന രജിസ്‌ട്രേഷന്‍ പുതുക്കണമെന്നാണു ചട്ടം. പുതുക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെയുള്ള പിഴകള്‍ അടച്ചെങ്കില്‍ മാത്രമേ വീണ്ടും പുതുക്കാനാകൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Get up to 100 per cent reduction on existing traffic fines in Dubai, Dubai, News, Vehicles, Police, Report, Business, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?