10 മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രര്‍; ആര്‍എസ്എസ് നല്‍കിയ സാധ്യത പട്ടികയില്‍ ശശികുമാര വര്‍മയും മോഹന്‍ലാലും
തിരുവനന്തപുരം: (www.kvartha.com 06.02.2019) കേരളത്തിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍ ബിജെപി നേതൃത്വത്തിന് കൈമാറി. പത്ത് മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരെ നിര്‍ത്തി പോരാട്ടം കടുപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ഏഴ് പേരുടെ സാധ്യത പട്ടികയാണ് കൈമാറിയത്. താരത്തെ കൂടാതെ സുരേഷ് ഗോപിയും കുമ്മനം രാജശേഖരനും പട്ടികയിലുണ്ട്.
ബിജെപി നേതാക്കളെ പൂര്‍ണമായും മാറ്റി നിര്‍ത്തി 20 മണ്ഡലങ്ങളുടെയും ചുമതല ആര്‍എസ്എസ് ഏറ്റെടുത്തതിന് പിന്നാലെയാണ് പത്തോളം മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരിഗണിക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങളുടെ ഗതിയറിയാന്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ആര്‍എസ്എസ് സര്‍വെയും നടത്തിയിരുന്നു. ഈ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ പൊതു സ്വതന്ത്രനായി ശശികുമാര വര്‍മയുള്‍പ്പടെയുള്ളവരെ ലിസ്റ്റിലുള്‍പ്പെടുത്തിയത്.
കൂടുതല്‍ പൊതുസ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ വോട്ടുകള്‍ ലഭിക്കാനും കഴിയുമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള പ്രമുഖനേതാക്കളും ഓരോ മണ്ഡലങ്ങളിലുമെത്തിയേക്കും.
നേരത്തെ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന തരത്തില്‍ റിപോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം താരം തന്നെ അത് നിഷേധിച്ചിരുന്നു. ലാല്‍ മത്സരിക്കില്ലെന്ന് മേജര്‍ രവിയും വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Shashi Kumar Verma, Mohanlal, Kerala, News, RSS, BJP, Election, Trending, Kerala LS Seats: Possibility list submitted to BJP by RSS

Powered by Info News For You

Comments
Post a Comment