ഏഷ്യ കപ്പില്‍ യു എ ഇക്കെതിരെ ഇന്ത്യക്ക് തോല്‍വി; അടുത്ത മത്സരം അതിനിര്‍ണായകം, Watch Video
അബുദാബി: (www.kvartha.com 10.01.2019) ഏഷ്യ കപ്പില്‍ യു എ ഇക്കെതിരെ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ തോല്‍വി. യുഎഇക്ക് വേണ്ടി 41ാം മിനുട്ടില്‍ ഖഫ്‌ലാന്‍ മുബാറക്കും 88ാം മിനുട്ടില്‍ അലി അഹ് മദ് മബുഖൂത്തുമാണ് വലകുലുക്കിയത്. പ്രതിരോധത്തില്‍ അനസ് എടത്തൊടിക വരുത്തിയ പിഴവില്‍ നിന്നാണ് ആദ്യ ഗോള്‍ വഴങ്ങിയത്. പന്തുമായി മുന്നേറിയ അലി അഹമ്മദ് മബ്ഖൂത്തിന്റെ പാസ് മുബാറക്ക് അതിമനോഹരമായി വലയിലാക്കുകയായിരുന്നു.
ആദ്യപകുതിയില്‍ മികച്ച കളി പുറത്തെടുത്ത ഇന്ത്യ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കാനായില്ല. ആദ്യപകുതിയുടെ അവസാനത്തില്‍ ഇന്ത്യന്‍ പ്രതിരോധം വരുത്തിയ പിഴവ് ടീമിന് മൂന്ന് പോയിന്റ് നഷ്ടപ്പെടുത്തി.
ഗോളെന്ന് തോന്നിച്ച നിരവധി ഷോട്ടുകള്‍ ബാറില്‍ തട്ടിയും ചെറിയ വ്യത്യാസത്തിലും പുറത്തുപോവുകയായിരുന്നു. രണ്ടാം പകുതിയില്‍ തളര്‍ന്ന ഇന്ത്യന്‍ ടീമിനെയാണ് കണ്ടത്. 92 ാം മിനുട്ടില്‍ ജിങ്കാന്റെ മികച്ച ഹെഡ്ഡര്‍ പോസ്റ്റിലിടിച്ച് തെറിച്ചു. നിശ്ചിതസമയത്തിന്റെ അവസാനമിനുട്ടില്‍ വഴങ്ങിയ രണ്ടാം ഗോള്‍ ഇന്ത്യക്ക് വെല്ലുവിളിയായേക്കാവുന്നതാണ്. തോല്‍വിയോടെ ബഹ്‌റൈനിനെതിരെ നടക്കുന്ന അടുത്ത മത്സരം നിര്‍ണായകമായിരിക്കുകയാണ്.
Keywords: India, Gulf, News, Sports, Football, Asia, Abu Dhabi, UAE, Asia Cup: UAE beats India

Powered by Info News For You

Comments
Post a Comment