യൂട്യൂബില്‍ തരംഗമായി 'അള്ള് രാമേന്ദ്ര'ന്റെ ഗാനം, Watch Video
കൊച്ചി:(www.kvartha.com 08/01/2019) കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രം അള്ള് രാമേന്ദ്രന്റെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആരും കാണാതെ' എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡിക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയുടെ വരികള്‍ അദീഫ് മുഹമ്മദ് ആലപിച്ചിരിക്കുന്നു.
വീഡിയോ ഇപ്പോള്‍ യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇത് വരെ നാല് ലക്ഷത്തോളം ആളുകളാണ് ഗാനം കണ്ടിട്ടുള്ളത്. ബിലഹരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് പുറമേ ചാന്ദിനി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദും ചിത്രസംയോജനം ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിച്ച ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍ മ്യൂസിക്247നാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Cinema, Entertainment, Video, First Song Of 'Allu Ramendran' Trends On YouTube, Watch Video
Powered by Info News For You

Comments
Post a Comment