കോടതിയില്‍ വൈകിയെത്തി: പോലീസുകാരെ തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതികൂട്ടില്‍ നിര്‍ത്തി


തിരുവനന്തപുരം (www.evisionnews.co): കോടതിയില്‍ വൈകിയെത്തിയതിന് പോലീസുകാരെ ശിക്ഷിച്ചതായി പരാതി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. വൈകിയെത്തിയ നാലു പോലീസ് ഉദ്യോഗസ്ഥരോട് തൊപ്പിയും ബെല്‍റ്റും അഴിച്ച് പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. 

പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് എ.ആര്‍ ക്യാമ്പിലെ നാലു പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. മൂന്നാം നമ്പര്‍ കോടതിയിലായിരുന്നു പ്രതിയെ ഹാജരാക്കേണ്ടത്. ജഡ്ജി അവധിയിലായതിനെത്തുടര്‍ന്ന് കേസ് രണ്ടാം നമ്പര്‍ കോടതിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പ്രതിയെയും കൊണ്ട് കോടതിയിലെത്തിയപ്പോള്‍ അല്‍പം വൈകി. ഇതേ തുടര്‍ന്നാണ് പ്രതിക്കൊപ്പം പൊലീസുകാരെയും തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തിച്ചത് എന്ന് പോലീസുകാര്‍ പരാതിയില്‍ പറയുന്നു. 

സംഭവത്തില്‍ എ.ആര്‍ ക്യാമ്പ് അസി. കമാന്‍ഡന്റ് ജെ. സുരേഷ് കുമാറിന് പോലീസുകാര്‍ പരാതി നല്‍കി. സംഭവം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എസ്.പി അശോക് പറഞ്ഞു. പോലീസുകാര്‍ തെറ്റുചെയ്താല്‍ നടപടിയെടുക്കാന്‍ ചട്ടമുണ്ട്. എന്നാല്‍ അവരെ ബലമായി തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതികള്‍ക്കൊപ്പം കൂട്ടില്‍നിര്‍ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നും നിയമ വിരുദ്ധമാണെന്നും എസ്.പി അശോക് പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?