കാസര്‍കോടിന് ഇനി സ്വന്തം എഫ്.എം റേഡിയോ: ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന് കലക്ടര്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന് സ്വന്തമായി എഫ്.എം വരുശന്നു. സ്വപ്ന പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പുരോഗമിക്കുന്നതായും ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 

ജില്ലാ ഭരണകൂടവും സംസ്ഥാന യുവജനക്ഷേമ വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മാസത്തിലധികമായി പ്രാഥമിക നടപടികള്‍ നടന്നുവരുന്നു. ഇന്‍വെസ്റ്റ്‌മെന്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കലക്ടറുടെ മേല്‍നോട്ടത്തില്‍ നടന്നു കഴിഞ്ഞതായും പ്രോജക്ട് ഇന്‍ചാര്‍ജ് പ്രസീത ഇവിഷനോട് പറഞ്ഞു. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് എക്‌സ്റ്റെന്റ് ചെയ്യണോ സ്വന്തമായി കാസര്‍കോടിന് എന്ന രീതിയില്‍ യാഥാര്‍ത്ഥ്യമാക്കണോ എന്ന കാര്യത്തില്‍ പൂര്‍ണ്ണത വന്നിട്ടില്ല. ഒരാഴ്ച കഴിയുന്നതോടെ പദ്ധതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്നും അവര്‍ പറഞ്ഞു.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?