പി.സി ജോര്‍ജിന്റെ യു.ഡി.എഫ് പ്രവേശനം തള്ളി രമേശ് ചെന്നിത്തല
(www.evisionnews.co) പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി യുഡിഎഫുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമെന്ന മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ”നിങ്ങളെപ്പോലെ ഞാനും ആ വാര്‍ത്ത വായിച്ചു. കൂടുതല്‍ ഒന്നുമറിയില്ല. ഒരു ചര്‍ച്ചയും നടന്നിട്ടില്ല”. എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണു നിയോഗിച്ചത്. അദ്ദേഹത്തിന് അറിയാവുന്ന ഒരു മേഖലയില്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നു. അത് ഒരു സ്ഥാനമൊന്നുമല്ല. ഇപ്പോള്‍ അതിനു മാത്രമാണു തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പുനഃസംഘടന വേണമെന്നോ വേണ്ടെന്നോ പറയാന്‍ ആളല്ല. അക്കാര്യം അന്തിമമായി ഹൈക്കമാന്‍ഡ് തീരുമാനിക്കും ചെന്നിത്തല പറഞ്ഞു.
അതേസമയം, പ്രളയം തകര്‍ത്ത ഏഴു താലൂക്കുകള്‍ മാത്രം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചപ്പോള്‍ 9000 പരാതികള്‍ ലഭിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യഗഡു സഹായമായ 10,000 രൂപ പോലും ലഭിക്കാത്തതു സംബന്ധിച്ചാണ് ഇതിലെ നാലായിരത്തോളം പരാതികളും. പ്രളയം കഴിഞ്ഞ് അഞ്ചു മാസമായിട്ടും പുതിയ കേരളത്തിനായി ഒരു കല്ലു പോലുമിടാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ലഭിച്ച പരാതികള്‍ കലക്ടര്‍മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
Powered by Info News For You

Comments
Post a Comment