കുമ്പളയില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസര്‍ക്ക് മര്‍ദനം


കാസര്‍കോട് (www.evisionnews.co): കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസര്‍ക്ക് മര്‍ദനം. കുമ്പള വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി ആര്‍ ബിജു (44)വിനെയാണ് മര്‍ദിച്ചത്. കുമ്പള വെല്‍ഫെയര്‍ സ്‌കൂളിന് മുന്നില്‍ റോഡരികിലെ സര്‍ക്കാര്‍ സ്ഥലം കയ്യേറി ഷെഡ് നിര്‍മിച്ചത് ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസറെയാണ് അക്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് വില്ലേജ് ഓഫീസറെ രക്ഷപ്പെടുത്തിയത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ. കൃഷ്ണമൂര്‍ത്തിയും ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനും കുമ്പള പൊലീസ് അന്വേഷിക്കുന്നു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?