വൃദ്ധദമ്പതികളെ കൊലപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും പ്രായപൂര്‍ത്തിയാകാത്ത മകനും അറസ്റ്റില്‍; മകന്‍ വീട്ടിനുള്ളില്‍ എത്തിയത് പെണ്‍വേഷത്തില്‍, കൃത്യത്തിനുശേഷം കോര്‍പറേറ്റ് വേഷത്തില്‍ കവര്‍ച്ച ചെയ്ത സാധനങ്ങളുമായി പുറത്തിറങ്ങി

ന്യൂഡല്‍ഹി : (www.kvartha.com 30.01.2019) വൃദ്ധദമ്പതികളെ കൊലപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും പ്രായപൂര്‍ത്തിയാകാത്ത മകനും അറസ്റ്റില്‍. വീട്ടുജോലിക്കാരിയുടെ 17കാരനായ മകന്‍ വീട്ടിനുള്ളില്‍ കടന്നതു സല്‍വാര്‍ കമ്മിസ് ധരിച്ചാണെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞദിവസമാണ് പോലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

സൗത്ത് ഈസ്റ്റ് ഡെല്‍ഹിയിലെ അമര്‍ കോളനിയിലെ മൗണ്ട് കൈലാഷില്‍ വിരേന്ദര്‍ കുമാര്‍ ഖനേജ (77), ഭാര്യ സരല (72) എന്നിവരെയാണു കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി മൗണ്ട് കൈലാഷിലെ ഫ് ളാറ്റില്‍ താമസിക്കുന്ന ദമ്പതികളുടെ ഏക മകന്‍ ഡോ. അമിത് ഖനേജ യുഎസിലാണു ജോലി ചെയ്യുന്നത്. വിരേന്ദറും ഭാര്യയും അയല്‍വാസികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുമില്ല. ഇതിനിടെയാണ് ഇരുവരെയും കഴിഞ്ഞ ഏതാനും ദിവസമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന മകന്റെ ഫോണ്‍ സന്ദേശം ജനുവരി 26 ന് പോലീസിനു ലഭിക്കുന്നത്.

Teen Who Murdered Delhi Couple Entered Their Home In Salwar Kameez: Cops, New Delhi, News, Crime, Criminal Case, Police, Arrested, Flat, Dead Body, Mobile Phone, Message, National

തുടര്‍ന്നു പോലീസ് സംഘമെത്തി ഫ് ളാറ്റ് തുറന്നു പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ അഴുകിയ നിലയില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വീട്ടുജോലിക്കാരി ഇവിടെ വരാറുണ്ടായിരുന്നുവെന്നു കണ്ടെത്തി. ഇവരെ ചോദ്യം ചെയ്‌തെങ്കിലും തെളിവൊന്നും ലഭിച്ചില്ല.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരു പയ്യന്‍ ഇടയ്ക്കു ഫ് ളാറ്റിലെത്തിയതു കണ്ടെത്തിയത്. ഇതു ജോലിക്കാരിയുടെ മകനാണെന്നു പോലീസ് കണ്ടെത്തിയെങ്കിലും ചോദ്യം ചെയ്യലില്‍ അവര്‍ ഇതു നിഷേധിച്ചു. തുടര്‍ന്നു ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.

ജനുവരി 18നു രാവിലെ 11മണിയോടെ ഫ് ളാറ്റില്‍ ജോലിക്കെത്തിയ സ്ത്രീ മകനെ രഹസ്യമായി വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചു. സ്ത്രീയുടെ രൂപത്തില്‍ സല്‍വാര്‍ കമ്മീസ് ധരിച്ചാണ് പ്രതി വീടിനുള്ളില്‍ കയറിയത്. ജോലിക്കു ശേഷം സ്ത്രീ മടങ്ങിയെങ്കിലും മകന്‍ വീട്ടില്‍ തന്നെ തങ്ങി. ഉച്ചയ്ക്കു 2.30നു വിരേന്ദര്‍ ഖനേജ പുറത്തേക്കു പോയ തക്കത്തിനു സരലയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണവും കവരാന്‍ ശ്രമിച്ചു.

എന്നാല്‍ ഇവ എവിടെയാണു സൂക്ഷിച്ചിരിക്കുന്നതെന്നു ഭര്‍ത്താവിനു മാത്രമേ അറിയൂവെന്നായിരുന്നു മറുപടി. ഇതോടെ സരലയെ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്‍ ഇവരുടെ ആഭരണവും മറ്റും കവര്‍ന്നു. രാത്രി 8.30നു വിരേന്ദര്‍ ഖനേജ മടങ്ങിയെത്തിയപ്പോള്‍ ഇദ്ദേഹത്തെയും കൊലപ്പെടുത്തി. പ്രതികളില്‍ നിന്ന് ഒമ്പത് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊലയ്ക്ക് ശേഷം സല്‍വാര്‍ കമ്മിസ് ധരിച്ച് അകത്തു കയറിയ പ്രതി പിറ്റേദിവസമാണ് കോര്‍പ്പറേറ്റ് വേഷത്തില്‍ പുറത്തേക്കു വന്നത്. കയ്യില്‍ ഹാന്‍ഡ് ബാഗും ട്രോളി ബാഗും കരുതിയിരുന്നു. ഈ ട്രോളി ബാഗിലായിരുന്നു മോഷണ സാധനങ്ങള്‍ വച്ചിരുന്നത്. ദമ്പതികളുടെ കാറിന്റെയും വീടിന്റെയും താക്കോലുകളും ഇയാള്‍ കവര്‍ന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teen Who Murdered Delhi Couple Entered Their Home In Salwar Kameez: Cops, New Delhi, News, Crime, Criminal Case, Police, Arrested, Flat, Dead Body, Mobile Phone, Message, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?