പണി മുടക്കില്‍ നിന്നും ടൂറിസം മേഖലയെ ഒഴിവാക്കി; നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്ന് സമരസമിതി, കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
തിരുവനന്തപുരം: (www.kvartha.com 05.01.2019) പുതുവര്‍ഷത്തെ ആദ്യ ഹര്‍ത്താലിനു പിന്നാലെ വരുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍നിന്നും വിനോദസഞ്ചാരമേഖലയെ ഒഴിവാക്കി. അതേസമയം കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം പറഞ്ഞു. പണിമുടക്കുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതിയും അറിയിച്ചു.
ജനുവരി എട്ട്, ഒന്‍പത് തീയതികളിലാണ് സമസ്ത മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്, ബിജെപിയുടെ പോഷകസംഘടനകള്‍ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്നു ദേശീയ തലത്തില്‍ പണിമുടക്കുന്നത്. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കൂടി പിന്തുണയുള്ളതില്‍ അന്നേദിവസം ഹര്‍ത്താലിന് സമമായിരിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
പണിമുടക്കില്‍ പങ്കെടുക്കാത്തവര്‍ക്കു വാഹനമോടിക്കാനും കടകള്‍ തുറക്കാനും ജോലിക്കെത്താനും കഴിയേണ്ടതാണ്. എന്നാല്‍ എല്ലാ വിഭാഗങ്ങളും പണിമുടക്കിനോടു സഹകരിക്കണമെന്ന നിലപാടിലാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി. വളരെ മുന്‍പു തന്നെ പ്രഖ്യാപിച്ചതിനാലും ദേശീയ പണിമുടക്കായതിനാലും പിന്‍വലിക്കാന്‍ ഉദ്ദേശ്യവുമില്ല. നിരന്തരം ഹര്‍ത്താലിനാല്‍ പൊറുതിമുട്ടിയ സംസ്ഥാനത്തിനു പണിമുടക്കില്‍ പ്രത്യേക ഇളവുമില്ല. ട്രെയിനുകള്‍ അടക്കം തടയുമെന്നാണ് കഴിഞ്ഞദിവസം സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കിയത്.
ദേശീയ പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചിരുന്നു. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികള്‍, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കടകളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ തൊഴില്‍ മേഖലകളിലുമുള്ളവര്‍ രണ്ടുദിവസം പണിമുടക്കുമെന്നു സമിതി അറിയിച്ചു. പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ തീവണ്ടി തടയല്‍ സമരമുണ്ടാകും. ശബരിമല തീര്‍ഥാടകരെ ബാധിക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അറിയിച്ചു.

Keywords: National strike on January 8-9 tourism get relaxation shops to open, Thiruvananthapuram, News, Harthal, Trending, Politics, Kerala.
Powered by Info News For You

Comments
Post a Comment