ശബരിമല യുവതീ പ്രവേശനം: ബി.ജെ.പി റോഡ് ഉപരോധിച്ചു: ജനദ്രോഹ സമരങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം


കാസര്‍കോട് (www.evisionnews.co): ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം രണ്ടു യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കാസര്‍കോട് ജില്ലയിലും വ്യാപകമായ പ്രതിഷേധം അഴിച്ചുവിട്ടത്. ഇതുമൂലം തഗതാഗം തടസപ്പെട്ടു. 

ബുധനാഴ്ച രാവിലെ ദേശീയ പാതയില്‍ കറന്തക്കാട്, കെഎസ്ടിപി റോഡ് ചളിയങ്കോട് എന്നിവിടങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് കാസര്‍കോട് നഗരത്തില്‍ ബിജെപി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. അക്രമ സാധ്യത കണക്കിലെടുത്ത് സംഘര്‍ഷ സാധ്യത മേഖലകളില്‍ വന്‍ പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബി.ജെ.പി നടത്തുന്ന ജനദ്രോഹ സമരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. 







Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?