ചെളി മണല്‍ കിട്ടാനില്ല... ഇഷ്ടികച്ചൂളകള്‍ നാടുനീങ്ങുന്നു

ഹരിപ്പാട്: (www.kvartha.com 21.01.2019) പാടശേഖരങ്ങളില്‍ നിന്നും ചെളിയെടുത്ത് കാലങ്ങളായി നടന്നുവന്നിരുന്ന ഇഷ്ടിക നിര്‍മാണം നാടുനീങ്ങുന്നു. നിര്‍മാണ മേഖലയില്‍ ഗുണമേന്മയുള്ള കട്ടകളായിരുന്നു ഇഷ്ടികകള്‍. അസംസ്‌കൃതവസ്തുക്കളായ ചെളി, മണല്‍ എന്നിവയുടെ അഭാവം നിര്‍മാണമേഖല സ്തംഭനാവസ്ഥയിലാകുന്നതിനുള്ള പ്രധാന കാരണമാണ്.

ബുധനൂര്‍, കരിപ്പുഴ എന്നിവിടങ്ങളിലാണ് അവസാനമായി പ്രതിസന്ധിയിലും പിടിച്ചുനിന്ന ചൂള പുര. മഹാപ്രളയത്തോടെ ഈ ചൂളപ്പുരകളും നാശത്തിന്റെ വക്കിലെത്തി. ചെറുതന,പള്ളിപ്പാട്, വീയപുരം, പാവുക്കര, മാന്നാര്‍, പുത്തന്‍തുരുത്ത്, പോച്ച, ബുധനൂര്‍, കരിപ്പുഴ, ചെന്നിത്തല , വലിയപെരുമ്പുഴ, തേവേരി, എന്നീ പ്രദേശങ്ങളിലും ഒരു കാലത്ത് ഉത്സവപ്രതീതിയോടെ പ്രവര്‍ത്തിച്ചിരുന്ന ഇഷ്ടിക ചൂളകളാണ് ഇന്ന് അപ്രത്യക്ഷമാകുന്നത്.

 Famine of mud; Bricks are moving away, News, Local-News, Lifestyle & Fashion, Business, Farmers, News, Kerala.

പ്രാദേശികമായി ചെളി ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടും, നെല്‍വയലുകളുടെ സംരക്ഷണനിയമങ്ങളുമാണ് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയത്. അതോടെ ചൂളപ്പുരകള്‍ പലതും നോക്കുകുത്തികളായി കഴിഞ്ഞു. പാടശേഖരങ്ങളില്‍ നിന്നും മീനം, മേടം മാസങ്ങളില്‍ ഒരു വര്‍ഷത്തേക്കുള്ള ചെളി ശേഖരിക്കുകയാണ് പതിവ്. വെള്ളപ്പൊക്ക സമയത്ത് വള്ളങ്ങളിലും ചെളി ശേഖരിച്ചിരുന്നു. കര്‍ക്കിടകത്തില്‍ കരയ്ക്കുള്ള പണിയും വൃശ്ചികത്തില്‍ പാടത്തെ പണിയും ആരംഭിക്കും.

ഇഷ്ടിക വ്യവസായത്തിനായി കാലങ്ങളായി ചൂളപ്പുരകളുടെ സമീപത്തെ പാടശേഖരങ്ങളില്‍ നിന്നുമാണ് ചെളിയെടുത്തിരുന്നത്. ആഴം കൂടിയപ്പോള്‍ പുറത്തുനിന്നും ചെളി കൊണ്ടുവരുന്ന സംവിധാനത്തിലേക്ക് ഇഷ്ടികതൊഴിലാളികള്‍ മാറി. ചെളിയുമായി വരുന്ന വണ്ടികള്‍ക്ക് പാസുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും റവന്യൂ അധികാരികളുടെ അനധികൃതമായ ഇടപെടല്‍ സജീവമായതോടെ മുമ്പ് കുഴിച്ച പാടശേഖരങ്ങളില്‍ ആഴം കൂട്ടി ചെളിയെടുക്കാന്‍ തയ്യാറായി.

കുഴിയുടെ ആഴം കൂടിയതനുസരിച്ച് ചെളി മാറി പിന്നീട് ഖനനം ചെയ്‌തെടുക്കുന്നത് മണലായി മാറി. ഇതില്‍ ആകൃഷ്ടരായി ചിലര്‍ ഇഷ്ടിക വ്യവസായം ഉപേക്ഷിച്ച് മണല്‍ വ്യാപാരികള്‍ ആയി മാറുകയാണ് .

ബുധനൂരിലേയും, കരിപ്പുഴയിലേയും പേരും പെരുമയും ഉയര്‍ത്തിയ ഇഷ്ടിക വ്യവസായം മണല്‍ വ്യാപാരത്തിലേക്ക് ചുവടുമാറ്റി. പണ്ട് കാലങ്ങളില്‍ അന്‍പതു പൈസ വിലയ്ക്ക് വിറ്റ ഇഷ്ടികയ്ക്ക് 10രൂപ വരെയെത്തിയെങ്കിലും വര്‍ധിച്ച ചിലവ് ഈ മേഖലയെ നഷ്ടത്തിലേക്ക് കൂപ്പു കുത്തിച്ചു. നിര്‍മാണമേഖലയില്‍ ഈടുറ്റതും വര്‍ഷങ്ങളോളം ഗുണമേന്മയുള്ളതുമായ ഇഷ്ടിക വിസ്മൃതിയിലാകുകയാണ്.

വെള്ളപൊക്കസമയത്ത് ടണ്‍കണക്കിന് ചെളികളാണ് പാടശേഖരങ്ങളിലും മറ്റ് ജലാശയങ്ങളിലും വന്നിടിയുന്നത് . ഇഷ്ടിക നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുകളായ ചെളിയും, മണലും നിയമാനുസൃതം ഇഷ്ടികവ്യവസായത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനമുണ്ടായാല്‍ ഉത്സവപ്രതീതിയോടെ ഇഷ്ടിക ചൂളകളും, ഇഷ്ടികപ്പുരകളും നാട്ടിന്‍പുറങ്ങളില്‍ സജീവമാകും. അതിനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ് .

Keywords: Famine of mud; Bricks are moving away, News, Local-News, Lifestyle & Fashion, Business, Farmers, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?