ഭാര്യക്കെതിരെ കമന്റ് ചെയ്തു: യുവാവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മലയാളി കളക്ടറുടെ ക്രൂരമര്‍ദ്ദനം


ബംഗാള്‍ (www.evisionnews.co): ഭാര്യക്കെതിരെ ഫേസ് ബുക്കില്‍ കമന്റ് ചെയ്ത യുവാവിന് ജില്ലാ കലക്ടറുടെ ക്രൂരമര്‍ദ്ദനം. ബംഗാള്‍ അലിപുര്‍ദാറിലെ ജില്ലാ കലക്ടറും മലയാളിയുമായ ഐ.എസ്.എസ് ഉദ്യോഗസ്ഥന്‍ നിഖില്‍ നിര്‍മ്മല്‍ യുവാവിനെ പൊലീസ്റ്റ് സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായി. ബെറ്റര്‍ ഇന്ത്യ തെരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച പത്തു ഐഎഎസ് ഓഫീസര്‍മാരിലൊരാളായ നിഖിലിനെതിരെ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

ഫലാകട പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷന്‍ എസ്.ഐ സൗമ്യജിത് റേയും മര്‍ദ്ദിക്കുമ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മലിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ക്കെതിരായി കമന്റ് ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ ഉടന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ നിര്‍മ്മല്‍ ഇയാളെ നിരവധി തവണ കരണത്തടിക്കുകയായിരുന്നു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?