ബച്ചാവോ ഉപ്പള റെയില്‍വെ സ്റ്റേഷന്‍ സത്യാഗ്ര സമരത്തിന് പിന്തുണയേറുന്നു: സുധീരനും കുഞ്ഞാലിക്കുട്ടിയും എത്തുന്നു


ഉപ്പള (www.evisionnews.co): അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വെ സ്റ്റേഷന്‍ നിലനിര്‍ത്തി ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ഉപ്പള ബസ് സ്റ്റാന്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം പതിനാറു ദിവസം പിന്നിട്ടു. ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന സമരത്തിന് നിരവധി സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. 

ഇന്നലെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സിദ്ദീഖ് അസ്ഹരി ഉദ്ഘാടനം ചെയ്തു. ഹമീദ് കോസ്‌മോസ് അധ്യക്ഷത വഹിച്ചു. പി.ബി അബ്ദുല്‍ റസാഖിന്റെ മകന്‍ പി.ബി ഷഫീഖ് മുഖ്യാതിഥിയായിരുന്നു. സമര സമിതി ചെയര്‍മാന്‍ കെ.എഫ് ഇഖ്ബാല്‍ ഉപ്പള, ഗോള്‍ഡന്‍ റഹ്മാന്‍, ഹമീദ് മദനി, ബാഖവി ഉസ്താദ്, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുംതാസ് സമീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മിസ്ബാന, സാഹിറ ബാനു, മക്കാര്‍ മാഷ്, മമ്മിഞ്ഞി ഹാജി ചെങ്കള, രാഘവ ചേരാല്‍, മെഹമൂദ് കൈകമ്പ, എം.കെ അലി, ഇബ്രാഹിം മോമിന്‍, സുജാത ഷെട്ടി, ഉഷ പ്രസംഗിച്ചു. 

കൊട്ടാരം അബൂബക്കര്‍ സ്വാഗതവും അഡ്വ: കരീം പൂന നന്ദിയും പറഞ്ഞു. അതേസമയം സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധി നേതാക്കളെത്തുന്നുണ്ട്. 24ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ എന്നിവര്‍ എത്തും. രാഹുല്‍ ഈശ്വര്‍, സി.ആര്‍ നീലകണ്ഠന്‍, സി.കെ ജാനു, ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ തുടങ്ങിയവരും എത്തുമെന്നറിയിച്ചിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?