ബിരുദദാന ചടങ്ങിനെത്തുന്ന കേന്ദ്രമന്ത്രിയെ തലകുനിച്ച് വണങ്ങണം: വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ചണ്ഡീഗഢ് (www.evisionnews.co): ബിരുദദാന ചടങ്ങിനെത്തുന്ന കേന്ദ്രമന്ത്രിയെ തലകുനിച്ച് വണങ്ങണമെന്ന സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദയെ വണങ്ങണമെന്ന കോളജ് അധികൃതരുടെ സര്‍ക്കുലറാണ് വിവാദത്തിലായത്. ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ച് വിദ്യാര്‍ത്ഥികളോടാണ് മന്ത്രിക്ക് മുന്നില്‍ ശിരസ് താഴ്ത്തി വണങ്ങാന്‍ ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയത്.

ഫെബ്രുവരി നാലിന് നടക്കുന്ന ബിരുദദാന ചടങ്ങിലാണ് മുഖ്യാതിഥിയായി ജെ.പി നദ്ദ എത്തുന്നത്. ചടങ്ങില്‍ സീറ്റുകളിലേക്ക് പോകുന്നതിന് മുമ്പ് മുഖ്യാതിഥിയുടെ മുന്നിലും ഡയറക്ടറുടെ മുന്നിലും ശിരസ്സ് വണങ്ങണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇറക്കിയ സര്‍ക്കുലര്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം മുഖ്യാതിഥിയെ ബഹുമാനിക്കുന്നതില്‍ അപാകതയൊന്നും ഇല്ലെന്ന് സ്ഥാപനത്തിന്റെ മുന്‍ സബ് ഡീന്‍ കെ.എല്‍.എന്‍ റാവു പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?