ഗള്‍ഫ് നാടുകളില്‍ പണം തട്ടാന്‍ പുതിയ തന്ത്രം; കരുതിയിരിക്കണമെന്ന് പോലീസ്
ദുബൈ: (www.kvartha.com 30.01.2019) ഗള്‍ഫ് നാടുകളില്‍ പണം തട്ടാന്‍ പുതിയ തന്ത്രവുമായി തട്ടിപ്പുസംഘം. കരുതിയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ ഫോണ്‍ വഴി പണം തട്ടാന്‍ പുതിയ തന്ത്രങ്ങളുമായി തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഫോണ്‍ വഴിയുള്ള ബാങ്ക് ഇടപാടുകള്‍ കരുതി വേണമെന്നും ഷാര്‍ജ, ഫുജൈറ പോലീസ് അധികൃതര്‍ അറിയിച്ചു. ഔദ്യാഗിക ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പുതുവര്‍ഷത്തില്‍ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നും ഇത് ഒഴിവാക്കാന്‍ ചില ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നുമാണ് തട്ടിപ്പുകാര്‍ പ്രചരിപ്പിക്കുന്നത്. ഇത് വിശ്വസിച്ച് വിവരങ്ങള്‍ കൈമാറുന്നവരാണ് കബളിപ്പിക്കെപ്പടുന്നത്.
Keywords: Fujairah police warned; Phishing, be careful, Dubai, World, News, Warning, Police, Robbery, Mobile Phone.

ബാങ്ക് അക്കൗണ്ട് സംബന്ധിച്ചും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ചും ഒരു വിവരവും കൈമാറരുതെന്ന് ഷാര്‍ജ പോലീസ് ഇന്‍സ്റ്റാഗ്രാമില്‍ പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ പറയുന്നു. തട്ടിപ്പുകാര്‍ പ്രചരിപ്പിക്കുന്ന ഫോണ്‍ നമ്പറുകള്‍ സഹിതമാണ് ഫുജൈറ പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Keywords: Fujairah police warned; Phishing, be careful, Dubai, World, News, Warning, Police, Robbery, Mobile Phone.
Powered by Info News For You

Comments
Post a Comment