ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി

(www.evisionnews.co) ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ ദൗത്യം വിജയത്തിലേക്ക്. ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തി. ഇന്നലെ രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയില്‍ ദളിത് യുവതിയാണ് ദര്‍ശനം നടത്തിയതത്. ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ആദ്യമായി മല ചവിട്ടിയതിന് ശേഷം ഇവിടെ യുവതീ സന്ദര്‍ശനം സാധാരണ സംഭവമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് യുവതിയുടെ ദര്‍ശനം ഏതാണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്.
പൊലീസിന്റെ സഹായത്തോടെയല്ല യുവതി ദര്‍ശനം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും വൈകാതെ പുറത്തുവിടുമെന്നും സൂചനയുണ്ട്. നേരത്തെ, ജനുവരി രണ്ടിന് കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയുമാണ് സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്.
നിരവധി സ്ത്രീകള്‍ ഇതിനായി എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു. ബിന്ദുവും കനകഗുര്‍ഗയെയും ആദ്യം ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ വീണ്ടും ജനുവരിയില്‍ എത്തി ദര്‍ശനം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കന്‍ സ്വദേശിയായ യുവതിയും ശബരിമല ദര്‍ശനം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം സിങ്കാരി ശ്രീനിവാസന്‍ എന്ന തമിഴ് യുവതി അയ്യപ്പനെ കണ്ട് തൊഴുതെന്ന് രേഖകള്‍ സഹിതം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇവര്‍ വിര്‍ച്വല്‍ ക്യൂ ഉപയോഗിച്ചതിനാല്‍ 48 വയസ് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ എന്നും മനസിലാക്കാം. പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് ഇവര്‍ പ്രവേശിച്ചിരുന്നത്.
Powered by Info News For You
Comments
Post a Comment