പിണറായി പെണ്ണിനേക്കാള്‍ കഴിവുകെട്ടവന്‍; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെ സുധാകരന്‍
കാസര്‍കോട്: (www.kasargodvartha.com 23.01.2019) കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്ണിനേക്കാള്‍ കഴിവുകെട്ടവനെന്ന പരാമര്‍ശം നടത്തിയാണ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ വിവാദത്തിലായിരിക്കുന്നത്. കാസര്‍കോട്ട് യു ഡി എഫ് ജില്ലാ കമ്മിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളക്ടറേറ്റ് ധര്‍ണ്ണയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങള്‍ വിചാരണ ചെയ്യണം. പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം എന്ന് കെ സുധാകരന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ പ്രളയാനന്തര ഭരണ സ്തംഭനത്തിനെതിരെ, വിശ്വാസികളോടുള്ള വഞ്ചനക്കെതിരെ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്‌ക്കെതിരെയാണ് യു ഡി എഫ് കളക്ടറേറ്റ് ധര്‍ണ്ണ നടത്തിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഒഴുകിയെത്തിയ ഫണ്ട് മുഖ്യമന്ത്രി കൈകാര്യം ചെയ്യന്നത് സുതാര്യതയില്ലാതെയാണന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. പ്രളയ ദുരിതാശ്വാസ ഫണ്ടിന് പ്രത്യേക അക്കൗണ്ട് വേണമെന്ന് അന്ന് പ്രതിപക്ഷനേതാവും ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടപ്പോള്‍, അത് ഞങ്ങള്‍ തീരുമാനിക്കുമെന്ന ധിക്കാരത്തോടെയുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രി നല്‍കിയത്. പ്രളയാനന്തര അതിജീവനങ്ങള്‍ക്കായുള്ള പ്രത്യേക ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സ്വീകരിക്കപ്പെട്ടത്. ഓഡിറ്റ് ചെയ്യപ്പെടാത്ത ഈ ഫണ്ടിലേക്ക് സ്വീകരിക്കപ്പെട്ടതോടെ പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ സുതാര്യത ഇല്ലാതാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് സിവില്‍ സ്‌റ്റേഷനുമുന്നില്‍ യു ഡി എഫ് ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ്ണസമരം സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട പലരും ഇന്ന് പെരുവഴിയിലാണ്. പലകാര്യങ്ങളിലും സഹമന്ത്രിമാരെപ്പോലും വകവയ്ക്കാതെ എകാധിപധിയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, യു ഡി എഫ് സര്‍ക്കാര്‍ തൊണ്ണൂറു ശതമാനം പൂര്‍ത്തീകരിച്ചിരുന്ന കണ്ണൂര്‍ വിമാനത്താവളം അല്ലാതെ ഒരൊറ്റ പദ്ധതിയും പൂര്‍ത്തീകരിച്ചിട്ടില്ല. ജനാധിപത്യ സംവിധനാത്തില്‍ ഉള്ള സാമാന്യ മര്യാദ പോലും വിമാനത്താവള ഉദ്ഘാടന വേളയില്‍ മുന്‍ മുഖ്യമന്ത്രിമാരോട് പാലിച്ചില്ല.
സര്‍ക്കാര്‍ സഹകരണം ലഭ്യമാകാത്തത് കൊണ്ട് വിഴിഞ്ഞം പദ്ധതി കരാര്‍ ഏറ്റെടുത്ത അദാനി അതില്‍ നിന്നും ഒഴിയാന്‍ പോകുന്നു. വനിതാ മതിലെന്ന പേരില്‍ മുഖ്യമന്ത്രി മുന്‍കയ്യെടുത്തു നടത്തിയത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളല്ലാത്ത സ്ത്രീകളെ അര്‍ദ്ധരാത്രിയില്‍ കള്ളന്മാരെ പോലെയാണ് ശബരിമലയില്‍ കയറ്റിയത്. ഇത് വലിയ കാര്യമായി മുഖ്യമന്ത്രി തന്നെയാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. പിണറായി നടത്തുന്ന തെറ്റായ നടപടികളെ തിരുത്തിക്കാന്‍ സിപിഎമ്മിന് സാധിക്കുന്നില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മറ്റു നേതാക്കളും മുഖ്യമന്ത്രിയുടെ തന്നിഷ്ടത്തിന് മുന്നില്‍ മുട്ട് വിറച്ച് നില്‍ക്കുകയാണ്. ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കി പിണറായി വിജയന്‍ കേരളത്തെ നാശത്തിലേക്ക് നയിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുന്‍ മന്ത്രി സി ടി അഹമ്മദ് അലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, അബ്ദുല്‍ റഹിമാന്‍, ബാലകൃഷന്‍ പെരിയ, എ ജി സി ബഷീര്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, അബ്രഹാം തോണക്കര, കുര്യക്കോസ് പ്ലാപറമ്പില്‍, ഹരീഷ് ബി നമ്പ്യാര്‍, വി കമ്മാരന്‍, കല്ലട്ര മാഹിന്‍ ഹാജി, പി എ അഷറഫലി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി ഇ അബ്ദുല്ല, എം എസ് മുഹമ്മദ് കുഞ്ഞി, അഡ്വ. കെ കെ രാജേന്ദ്രന്‍, എം എച്ച് ജനാര്‍ദനന്‍, കരിവെള്ളൂര്‍ വിജയന്‍, പി കെ ഫൈസല്‍, കെ മൊയ്തീന്‍ കുട്ടി ഹാജി, അഡ്വ. മനോജ് കുമാര്‍, മുനീര്‍ മുനമ്പം, നാഷണല്‍ അബ്ദുല്ല സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: K Sudhakaran's speech makes controversy, K Sudhakaran, Congress, Pinarayi Vijayan, Kasaragod.

Powered by Info News For You

Comments
Post a Comment