ഹര്‍ത്താലില്‍ കടകള്‍ക്ക് നേരെ അക്രമം: പോലീസ് നിസാര വകുപ്പ് ചുമത്തി ജാമ്യത്തില്‍ വിടുന്നതായി പരാതി
ഉപ്പള (www.evisionnews.co): ഹര്‍ത്താല്‍ ദിനത്തില്‍ കടയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ പോലീസ് നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടയക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം ഉപ്പള ബന്തിയോട് ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെയാണ് പോലീസ് നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടയക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി.
ഹര്‍ത്താലില്‍ അടച്ചിട്ട കടകള്‍ക്ക് നേരെയും അക്രമം നടന്നിരുന്നു. അക്രമത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ വ്യാപാരികള്‍ക്കും ഉണ്ടായിരിക്കുന്നത്. എന്നാല്‍ അക്രമികള്‍ക്കെതിരെ നിസാരവകുപ്പുകള്‍ ചാര്‍ത്തുന്ന നടപടിക്കെതിരെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment